കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്. പെണ്‍കുട്ടികള്‍ ആറാംക്ലാസ് വരെ പഠിച്ചാല്‍ മതിയെന്നാണ് താലിബാന്റെ നിലപാട്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെണ്‍കുട്ടികളെ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാന് വിദ്യാഭ്യാസ മന്ത്രാലയം സര്‍വ്വകലാശാലകള്‍ക്ക് നോട്ടീസ് നല്കി. പ്രവേശന പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മേയ് മാസത്തില്‍ താലിബാന് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്ന് വിലക്കിയിരുന്നു. സ്ത്രീകള്‍ ജോലി ചെയ്യാന്‍ പാടില്ലെന്നും ബന്ധുക്കളുടെ അകമ്ബടിയില്ലാതെ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്നും ഉത്തരവിട്ടു. പുറത്തിറങ്ങുന്ന വേളയില്‍ ശരീരവും മുഖവും മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ഉത്തരവിറക്കി. ജിമ്മുകളും പാര്‍ക്കുകളും സ്ത്രീകള്‍ക്ക് അന്യമായതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസവും നിഷേധിച്ചിരിക്കുകയാണ് താലീബാന് ഭരണകൂടം.