ആറന്മുള സ്‌റ്റേഷന്‍ അടുക്കളയിലെ പീഡനശ്രമം: കീഴടങ്ങിയ പോലീസുകാരന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

0 second read
Comments Off on ആറന്മുള സ്‌റ്റേഷന്‍ അടുക്കളയിലെ പീഡനശ്രമം: കീഴടങ്ങിയ പോലീസുകാരന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
0

പത്തനംതിട്ട: ആറന്മുള പോലീസ് സ്‌റ്റേഷന്‍ അടുക്കളയില്‍ വച്ച് താല്‍ക്കാലിക
ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കീഴടങ്ങിയ സി.പി.ഓ സജീഫ് ഖാന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന പത്തനംതിട്ട വനിതാ സ്‌റ്റേഷനിലാണ് സജീഫ് ഖാന്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. പീഡനത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്‌പെന്‍ഡ് ചെയതിരുന്നു.

ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം. പോലീസ് സ്‌റ്റേഷന്‍നിലെ താല്‍ക്കാലിക ജീവനക്കാരിയെ സ്‌റ്റേഷന്റെ അടുക്കളയില്‍ വച്ച് സജീഫ് ഖാന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്‌റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാതെ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗണ്‍സിലിങ്ങിന് വിട്ടു. തുടര്‍ന്നാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്.

ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി, ഡിവൈ.എസ്പിമാരെ ചുമതലപ്പെടുത്തുകയായിരുന്നു.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …