മാളികപ്പുറത്തെ വാനോളം പുകഴ്‌ത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. ഉണ്ണി കഥ പറഞ്ഞു കേട്ടപ്പോള്‍ ഈ ചിത്രം അയ്യപ്പ ഭക്തരുടെ വികാരമായി തീരുമെന്ന് താന്‍ ഓര്‍ത്തിരുന്നില്ല എന്നും ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ കൈകൂപ്പി പോയി എന്നും ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു.
ഈ വേഷം ചെയ്യാന്‍ ഉണ്ണി നിയോഗിക്കപ്പെട്ടിരിക്കുന്നു. മാളികപ്പുറം പോലൊരു ചിത്രം സമ്മാനിച്ചതിന് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി എന്നും നടന്‍ പറഞ്ഞു.
‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ സെറ്റില്‍ വച്ച് മാളികപ്പുറത്തിന്റെ കഥ ഉണ്ണി ആവേശത്തോടെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്നിട്ടും ഈ ഒരു ചിത്രം പ്രേക്ഷകരുടെ, പ്രത്യേകിച്ച് അയ്യപ്പ വിശ്വാസികളുടെ വികാരത്തെ ഉണര്‍ത്തുമെന്ന് ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. പോസ്റ്ററുകളില്‍ പറയുന്നതുപോലെ, മാളികപ്പുറം തീര്‍ച്ചയായും ഒരു ഡിവൈന്‍ ഹിറ്റാണ്! ഞാന്‍ ചിരിച്ചു, കരഞ്ഞു, കൈയ്യടിച്ചു, കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നു!’.
‘അഭിലാഷ്, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ തിരക്കഥ മനോഹരമാക്കി. സംവിധായകന്‍ വിഷ്ണു അത് ഗംഭീരമായി അവതരിപ്പിച്ചു. കുട്ടികളാണെങ്കിലും ശക്തരായ രണ്ട് തൂണുകളായി നിന്നുകൊണ്ട് ദേവനന്ദയും ശ്രീപഥും സിനിമയെ പിടിച്ചു നിര്‍ത്തി. ഈ സമയം അയ്യപ്പന്‍ വന്നു! ആകര്‍ഷകവും മനോഹരവുമാണ് ആ രംഗം. ഈ വേഷം ചെയ്യാന്‍ ഉണ്ണി നിയോഗിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും മറ്റൊരു തലത്തിലേക്ക് സിനിമ വളരുന്നതില്‍ സന്തോഷം! ഈ പ്രോജക്ടിനെ പിന്തുണച്ച വേണു ചേട്ടനും ആന്റോ ചേട്ടനും കയ്യടി! മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ട വിജയം. എല്ലാ സിനിമാ പ്രേമികള്‍ക്കും, പ്രത്യേകിച്ച് അയ്യപ്പ വിശ്വാസികള്‍ക്കുമുള്ള സമ്മാനമാണ് മാളികപ്പുറം’ എന്ന് ഗോവിന്ദ് പദ്മസൂര്യ ഫേയ്സ്ബുക്കില്‍ കുറിച്ചു.