എമര്‍ജന്‍സി ലാന്‍ഡിങിനും രക്ഷിക്കാനായില്ല: വായില്‍ രക്തസ്രാവം ഉണ്ടായ വിമാന യാത്രികന്‍ മരിച്ചു

0 second read
Comments Off on എമര്‍ജന്‍സി ലാന്‍ഡിങിനും രക്ഷിക്കാനായില്ല: വായില്‍ രക്തസ്രാവം ഉണ്ടായ വിമാന യാത്രികന്‍ മരിച്ചു
0

ഇന്‍ഡോര്‍: മഥുരയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായില്‍ രക്തസ്രാവമുണ്ടായ അറുപതുകാരന്‍ മരിച്ചു. നോയിഡ സ്വദേശിയായ അതുല്‍ ഗുപ്തയാണ് മരിച്ചത്. യാത്രക്കിടെ ആരോഗ്യനില മോശമായ അതുലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിമാനം വഴിതിരിച്ച് വൈകിട്ട് 5.30 ഓടെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു.

അദ്ദേഹത്തിന് നേരത്തേ തന്നെ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. വഴി തിരിച്ചുവിട്ട വിമാനം 6.40ന് ഡല്‍ഹിയിലേക്ക് തിരിച്ചു.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …