ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി വച്ചു: നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

0 second read
Comments Off on ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി വച്ചു: നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്
0

ശബരിമല: സന്നിധാനത്ത് അരവണ വിതരണം നിര്‍ത്തിവച്ചു. അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കായില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സ്‌പൈസസ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. അപ്രതീക്ഷിതമായി അരവണ കൗണ്ടര്‍ അടച്ചതോടെ അരവണക്കായി ക്യു നിന്ന അയ്യപ്പ ഭക്തരും വിഷമത്തിലായി. ശബരിമലയിലെ പ്രധാന പ്രസാദമാണ് അരവണ.

തീര്‍ത്ഥാടനത്തിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അരവണ അടക്കമുള്ള പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് അന്യ സംസ്ഥാന തീര്‍ത്ഥാടകരടക്കമുള്ളവര്‍ക്ക് ഏറെ പ്രാഥാന്യമുള്ളതാണ്. മകരവിളക്ക് ഉത്സവത്തിന് തൊട്ട് മുന്‍പായി പ്രസാദ വിതരണത്തിലുണ്ടായ പ്രതിസന്ധി ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും ഏറെ തലവേദനയായിട്ടുണ്ട്. ഏലക്കാ ഇല്ലാത്ത അരവണ എത്രയും പെട്ടന്ന് വിതരണത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍.

ഇതു വരെ വിതരണം ചെയ്തത് ഇതേ ഏലയ്ക്ക ഉപയോഗിച്ച് നിര്‍മിച്ച അരവണയാണ്. അതു കഴിച്ചവര്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നമുണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …