കീ ബോര്‍ഡിന് പിന്നില്‍ എ.ആര്‍. റഹ്മാന്‍: അസിസ്റ്റന്റായി മരഗതമണിയെന്ന കീരവാണി: മലയാളത്തിന്റെ സ്വന്തം രാജാമണിയുടെ ശിഷ്യന്മാരായിരുന്നു ഈ ലോകജേതാക്കള്‍: അപൂര്‍വ ചിത്രം പങ്കുവച്ച് എം.ജി. ശ്രീകുമാര്‍

0 second read
Comments Off on കീ ബോര്‍ഡിന് പിന്നില്‍ എ.ആര്‍. റഹ്മാന്‍: അസിസ്റ്റന്റായി മരഗതമണിയെന്ന കീരവാണി: മലയാളത്തിന്റെ സ്വന്തം രാജാമണിയുടെ ശിഷ്യന്മാരായിരുന്നു ഈ ലോകജേതാക്കള്‍: അപൂര്‍വ ചിത്രം പങ്കുവച്ച് എം.ജി. ശ്രീകുമാര്‍
0

രാജാമണി എന്ന സംഗീത സംവിധായകനെ മലയാളികള്‍ക്ക് അത്ര പരിചയം പോരാ. പല സിനിമകളുടെയും റീ-റെക്കോഡിങ്ങ് നടത്തിയത് രാജാമണിയെന്ന് നമ്മളൊക്കെ സ്‌ക്രീനില്‍ കാണാറുണ്ട്. എന്നാല്‍, ചെയ്ത പാട്ടുകള്‍ അത്രയും ഹിറ്റാക്കിയ രാജാമണിക്ക് മലയാളം വേണ്ടത്ര അവസരം നല്‍കിയോ എന്ന് ചോദിച്ചാല്‍ ഇല്ല. ബി.എ. ചിദംബരനാഥ് എന്ന സംഗീത സംവിധായകന്റെ മകനായി ജനിച്ച രാജാമണിയുടെ ഓര്‍മ വരുന്ന ഗാനങ്ങള്‍ സ്വാഗതം, ഏകലവ്യന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യച്ചെമ്പഴുക്ക എന്നിങ്ങനെ നീളുന്നു. 1985 ല്‍ നുള്ളിനോവിക്കാതെ എന്ന സിനിമയ്്ക്കാണ് അദ്ദേഹം ആദ്യം സംഗീതം ഒരുക്കിയത്. 70 ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

രാജാമണി തെന്നിന്ത്യയില്‍ അടക്കി വാണ ഒരു സമയവും ഉണ്ടായിരുന്നു. ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നതില്‍ ജോണ്‍സനൊപ്പം നിന്നിരുന്ന ആളായിരുന്നു രാജാമണി. അന്ന് അദ്ദേഹത്തിന്റെ സംഘത്തിലെ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്നു പിന്നീട് ഓസ്‌കര്‍ വരെ നേടിയ എ.ആര്‍. റഹ്മാന്‍. ഇന്നിപ്പോള്‍ ഗോള്‍ഡണ്‍ േഗ്ലാബ് പുരസ്‌കാരം നേടിയ എം.എം. കീരവാണി (മരഗതമണി) അസിസ്റ്റന്റായിരുന്നു.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കൊണ്ട് ലോക പ്രശസ്തി നേടിയിരിക്കുകയാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി.

ആര്‍ആര്‍ആറിലെ പാട്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം കൈവരിച്ചപ്പോള്‍ ഇന്ത്യയൊട്ടാകെ അഭിമാനം കൊണ്ടു. നിരവധി പേരാണ് കീരവാണിയെ പുകഴ്ത്തി രംഗത്തു വന്നത്. നമ്മുടെ നാവിന്‍ തുമ്ബിലുള്ള പല മലയാളം ഗാനങ്ങളും ഒരുക്കിയത് കീരവാണി ആയിരുന്നു എന്നുള്ള സത്യം ഇന്നാണ് പല മലയാളികളും തിരിച്ചറിയുന്നത്. ഇപ്പോഴിതാ, കീരവാണിയുടെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍.

‘ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിംഗ് വേളയില്‍. എംവിഎം ആര്‍ആര്‍ സ്റ്റുഡിയോയില്‍. ഇടത് എ.ആര്‍ റഹ്മാന്‍, നടുക്ക് രാജാമണി( മ്യൂസിക് ഡയറക്ടര്‍), കാവി മുണ്ട് ഉടുത്ത് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത്, ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് ‘മരഗതമണി’. ഹിന്ദിയില്‍ ‘എംഎം ക്രീം’. നമുക്ക് അഭിമാനിക്കാം’ എന്ന് കുറിച്ചു കൊണ്ടാണ് എം.ജി.ശ്രീകുമാര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1991ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം നീലഗിരി മുതല്‍ ധീരയും ഈച്ചയും ബാഹുബലിയും ആര്‍ആര്‍ആറും എന്നിങ്ങനെ മൊഴി മാറ്റി മലയാള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങളിലൂടെയെല്ലാം കീരവാണി മലയാളികള്‍ക്കിടയില്‍ തന്റെ സ്ഥിരസാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നിരുന്നു. നീലഗിരിയിലെ ‘കറുകനാമ്ബും കവിത മൂളും’ എന്ന ഗാനവും ‘ദേവരാഗം’, ‘സൂര്യമാനസം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളും കീരവാണിയുടേത് ആയിരുന്നു. കൂടാതെ ‘ശിശിരകാല മേഘ മിഥുന രതിപരാഗമോ’, ‘യയ്യയാ യാ യാദവാ എനിക്കറിയാം’ ഈ വരികളൊക്കെ ജീവസ്സുറ്റ പാട്ടുകളായി പിറവികൊണ്ടത് കീരവാണിയിലൂടെയാണ്.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …