തലവടി: പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിര്‍മ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ ചൊവ്വാഴ്ച രാവിലെ 10.30നും 11.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തലവടി തിരുപ്പനയന്നൂര് കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന, ചുണ്ടന് വള്ളശില്പി സാബു നാരായണന് ആചാരി എന്നിവരുടെ നേതൃത്വത്തില്‍ ഭൂമിപൂജ നടക്കും. സമിതി പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, അംഗം ബിനു സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.വസ്തു ഉള്‍പ്പെടെ 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്സണ് വി.ഇടിക്കുള പ്രോജക്ട് ചെയര്മാന് ആയി എട്ടംഗ സമിതിയെ തെരെഞ്ഞെടുത്തു.
ഉന്നതാധികാര സമിതി യോഗത്തില്‍ തലവടി ചുണ്ടന് വള്ള നിര്‍മ്മാണ സമിതി വര്‍ക്കിംങ്ങ് ചെയര്മാന് ജോജി ജെ വൈലപള്ളി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന് ചക്കാലയില്‍, ട്രഷറാര്‍ പി.ഡി.രമേശ് കുമാര്‍, വര്‍ക്കിംങ്ങ് ചെയര്മാന്മാരായ അജിത്ത് പിഷാരത്ത്,അരുണ്‍ പുന്നശ്ശേരില്‍,ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്സണ് വി.ഇടിക്കുള എന്നിവര്‍ സംബന്ധിച്ചു.