തേക്കാന്‍ നോക്കിയ കാമുകനെ സമരം ചെയ്ത് വിവാഹം കഴിച്ച കാമുകി: നിഷ കാമുകന്‍ ഉത്തമിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്നത് കൊടുംതണുപ്പില്‍ 72 മണിക്കൂര്‍

0 second read
Comments Off on തേക്കാന്‍ നോക്കിയ കാമുകനെ സമരം ചെയ്ത് വിവാഹം കഴിച്ച കാമുകി: നിഷ കാമുകന്‍ ഉത്തമിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്നത് കൊടുംതണുപ്പില്‍ 72 മണിക്കൂര്‍
0

റാഞ്ചി: വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ യുവാവിന്റെ വീടിന് മുന്നില്‍ മൂന്ന് ദിവസത്തെ ധര്‍ണയ്ക്ക് ശേഷം കാമുകനെ വിവാഹം ചെയ്ത് നിഷയുടെ പ്രണയസാഫല്യം. റാഞ്ചിയിലെ മഹേഷ്പൂരിലാണ് ഈ അസാധരണ സംഭവം അരങ്ങേറിയത്. നിഷയെന്ന യുവതിയാണ് കാമുകനെ പിടിച്ച പിടിയിലെ കൊണ്ടു വന്ന് വിവാഹിതയായത്.

വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോള്‍ കാമുകന്‍ വാക്കുമാറ്റുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാര്‍ക്കും ഉത്തം ഉറപ്പ് നല്‍കിയിരുന്നതായി നിഷ പറഞ്ഞു. എന്നാല്‍ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്.

അവിടെ വെച്ച് ഉത്തമിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് നിഷയോട് പ്രതികരിച്ചത്. ഉത്തം നിഷയുമായുള്ള വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞതോടെ നിഷ ഉത്തമിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ആരംഭിച്ചു. കൊടും തണുപ്പില്‍ നിഷ 72 മണിക്കൂര്‍ ധര്‍ണയിരുന്നു. അവസാനം പൊലീസ് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ച കുറ്റത്തിന് ഉത്തമിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചപ്പോള്‍ ഉത്തമും വീട്ടുകാരും നിഷയുമായുള്ള വിവാഹം നടത്താമെന്ന് അറിയിക്കുകയായിരുന്നു. മഹേഷ്പൂരില്‍ ജനുവരി 21നാണ് നിഷ ധര്‍ണ ഇരിക്കാന്‍ ആരംഭിച്ചത്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …