പക്ഷിക്കാഷ്ടം നാറ്റമല്ല, പണം കൊണ്ടുവരും: കാഷ്ടം വീണ പെയിന്റിങ്ങിന് വില മുപ്പതു ലക്ഷം ഡോളര്‍

0 second read
Comments Off on പക്ഷിക്കാഷ്ടം നാറ്റമല്ല, പണം കൊണ്ടുവരും: കാഷ്ടം വീണ പെയിന്റിങ്ങിന് വില മുപ്പതു ലക്ഷം ഡോളര്‍
0

നമ്മള്‍ ഏറ്റവുമധികം ഭയക്കുന്നതും വെറുക്കുന്നതും പക്ഷി ശരീരത്ത് കാഷ്ടിക്കുന്നതാണ്. കാക്ക തൂറുന്നത് കണ്ട് ചിരിക്കാന്‍ സിനിമയിലേ സാധിക്കൂ. ശരീരത്ത് വീണു നോക്കണം. അപ്പോഴറിയാം ബുദ്ധിമുട്ട്. എന്നാല്‍ പക്ഷിക്കാഷ്ടം ഒരു പെയിന്റിങിന് കൊണ്ടു വന്ന ഭാഗ്യം നോക്കണേ.

വെറും 600 ഡോളര്‍ മാത്രം ഉണ്ടായിരുന്ന ചിത്രത്തിന്റെ വില പക്ഷി കാഷ്ഠിച്ചതിന് പിന്നാലെ ലഭിച്ചത് 30 ലക്ഷം ഡോളറായി ഉയര്‍ന്നു.
ലോക പ്രശസ്ത ചിത്രക്കാരന്‍ സര്‍ ആന്റണി വാന് ഡൈക്കിന്റെ ചിത്രത്തിനാണ് വമ്ബന്‍ തുക ലഭിച്ചത്.

17ാം നൂറ്റാണ്ടിലാണ് പെയിന്റിങ് രചിക്കപ്പെട്ടത്. അന്ന് 600 ഡോളറായിരുന്നു പെയിന്റിങിന്റെ മൂല്യം. ഇത് ന്യൂയോര്‍ക്കിലെ കിന്‍ഡര്‍ഹുക്കിലെ ഫാമില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് പെയിന്റിങ് തിരികെ ലഭിച്ചപ്പോള്‍ പക്ഷി കാഷ്ഠം കൊണ്ട് വൃത്തിഹീനമായിരുന്നു. പിന്നാലെ പെയിന്റിങ് വീണ്ടും ലേലത്തിന് വച്ചു. അപ്പോഴാണ് 30 ലക്ഷം ഡോളര്‍ കിട്ടിയത്.

മനുഷ്യ ശരീരത്തിന്റെ ഘടന വ്യക്തമാക്കാനായാണ് 1615-1618 കാലഘട്ടത്തിനിടയില്‍ ഈ ചിത്രം വരച്ചതെന്നാണ് കരുതുന്നത്. വാന്‍ ഡികിന്റെ ചിത്രങ്ങളില്‍ ഒന്നിലധികം തവണ പുരുഷ മോഡലിനെ ഉപയോഗിച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …