പത്തനംതിട്ട നഗരസഭാതിര്‍ത്തിയില്‍ അനധികൃത നിര്‍മാണത്തിന്റെ അയ്യര് കളി: പട്ടിക തയാറാക്കി വച്ചിരിക്കുന്നതല്ലാതെ ഒരെണ്ണം പോലും ഒഴിപ്പിക്കാതെ നഗരസഭാധികൃതര്‍

0 second read
Comments Off on പത്തനംതിട്ട നഗരസഭാതിര്‍ത്തിയില്‍ അനധികൃത നിര്‍മാണത്തിന്റെ അയ്യര് കളി: പട്ടിക തയാറാക്കി വച്ചിരിക്കുന്നതല്ലാതെ ഒരെണ്ണം പോലും ഒഴിപ്പിക്കാതെ നഗരസഭാധികൃതര്‍
0

പത്തനംതിട്ട: നിലവിലുള്ള കൗണ്‍സില്‍ നിലവില്‍ വന്ന തീയതി മുതല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലു വരെയുള്ള കാലയളവില്‍ പത്തനംതിട്ട നഗരസഭയ്ക്കുള്ളില്‍ കണ്ടെത്തിയത് 25 അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി വിവരാവകാശരേഖ.

വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവായത്. വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി പ്രകാരം കഴിഞ്ഞ എട്ടു മാസത്തിനകം അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ പേരുവിവരം

(1) ഷാന്‍ വലഞ്ചൂരി

(2)അജ്മല്‍ എംപി ബാറ്ററി കട ആനപ്പാറ

(3)ഷിഹാസ ലബ്ബവിളയില്‍

(4)എബ്രഹാം വര്‍ഗീസ് തെങ്ങുംതറയില്‍

(5)ലെനിന്‍ കെ അതുല്യ ഫര്‍ണിച്ചര്‍

(6)അബ്ദുല്‍ അസീസ് പുതുവീട് പേട്ട

(7)പ്രസാദ് ലക്ഷംവീട് താഴെ വെട്ടിപ്പുറം

(8)എബ്രഹാം ബാബു എബ്രഹാം കിഴക്കേടത്ത് മറിയം കോംപ്ലക്‌സ്

(9)ലിസി ഫെലിക്‌സ് സണ്ണി കോട്ടേജ് കുമ്പഴ

(10)ഷെഫീഖ് മുഹമ്മദാലി സുമയ്യ മന്‍സില്‍

(11)അബ്ദുല്‍ അസീസ് അലങ്കാരത്ത് വീട് കുലശേഖരപതി

(12)നടരാജന്‍

(13)മീരാ സാഹിബ് റാവുത്തര്‍ നാരകത്തിനാല്‍ കുഴിയില്‍ പത്തനംതിട്ട

(14)കുഞ്ഞമ്മ ഫിലിപ്പ്

(15)സുരേന്ദ്രന്‍ പിള്ള വാഴിത്തടത്ത് വീട്

(16)നൗഷാദ് അന്‍വര്‍ മന്‍സില്‍ ചിറ്റൂര്‍

(17)നിഷ മേലെ മണ്ണില്‍ വലഞ്ചൂരി

(18)മോളി കിണര്‍വിളയില്‍ കുമ്പഴ വടക്ക്

(19)അബ്ദുല്‍ കരീം കൊല്ലം പറമ്പില്‍ വെട്ടിപ്പുറം

(20)നൗഷാദ് അന്‍വര്‍ മന്‍സില്‍ ചിറ്റൂര്‍

(21)സാറാമ്മ തോമസ്
തണുങ്ങാട്ടില്‍

(22) രാജേന്ദ്രന്‍

(23) സാലി എബ്രഹാം

(24) അയ്യൂബ് ഖാന്‍ അലങ്കാരത്ത് വീട്
കുലശേഖരപതി

(25) അല്‍ അമീന്‍ കുരുവിക്കാട്ടില്‍ ചിറ്റൂര്‍.

ഇവര്‍ക്ക് നഗരസഭയില്‍ നിന്നും നോട്ടീസും നല്‍കിയിട്ടുണ്ട്. 25 എണ്ണത്തില്‍ ഒരെണ്ണം മാത്രമേ പൊളിച്ചുമാറ്റിയിട്ടുള്ളൂ. ആനപ്പാറ സ്വദേശി അജ്മല്‍ അബാന്‍ ജംഗ്ഷനില്‍ ഉള്ള വയലില്‍ അനധികൃതമായി നടത്തിയ നിര്‍മ്മാണമാണത്. അതും റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ബാക്കി അനധികൃത മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു മാറ്റണമെന്ന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …