പന്നി വരുന്നു പാടത്തും: കുത്തി മറിക്കുന്നത് നെല്‍കൃഷി: കുളനട പഞ്ചായത്തിലെ പാണില്‍, കോഴിമല ഭാഗത്തെ കര്‍ഷകര്‍ ദുരിതത്തില്‍

0 second read
Comments Off on പന്നി വരുന്നു പാടത്തും: കുത്തി മറിക്കുന്നത് നെല്‍കൃഷി: കുളനട പഞ്ചായത്തിലെ പാണില്‍, കോഴിമല ഭാഗത്തെ കര്‍ഷകര്‍ ദുരിതത്തില്‍
0

പന്തളം: കുളനട പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ഉള്‍പ്പെടുന്ന പാണില്‍, കോഴിമല പാടശേഖരത്തെ നെല്‍കൃഷി പന്നികള്‍ കൂട്ടത്തോടെ നശിപ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. 12 ഏക്കര്‍ നിലത്തെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. പാടം ഒരുക്കാന്‍ ഏറെ ബുദ്ധിമുട്ടിയ സ്ഥലത്തെ നെല്‍കൃഷിയാണ് പന്നികളുടെ ആക്രമണത്തില്‍ നാശോന്മുഖമായത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പടക്കം പൊട്ടിച്ചും മറ്റും കര്‍ഷകര്‍ തങ്ങളാവും വിധം പന്നിയെ ഓടിച്ചുവിടാന്‍ ശ്രമിച്ചിട്ടും അതെല്ലാം വിഫലമാകുകയായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. പാടശേഖരത്തിന് സമീപ പ്രദേശത്തെ കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ച ശേഷമാണ് പന്നികള്‍ പാടത്തേക്കിറങ്ങി നെല്‍കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്. കുളനട പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പന്നികളുുടെ ആക്രമണം പതിവായിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നത് മാത്രമല്ല, ഇവയുടെ ആക്രമണം ഭയന്ന് ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. കൃഷി നശിപ്പിക്കുകയും ആളുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യാന്‍ ഇവയെ വെടിവെച്ച് കൊല്ലുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …