പരിശോധനാ സംവിധാനം കുറവ്: പാലിലെ മായം കണ്ടുപിടിക്കാന്‍ കഴിയില്ല: പാക്കറ്റ് പാലിന് അഞ്ചു ദിവസം വരെ കാലാവധി: വിഷം കുടിച്ച് മരിക്കാന്‍ മലയാളികളുടെ വിധി

0 second read
Comments Off on പരിശോധനാ സംവിധാനം കുറവ്: പാലിലെ മായം കണ്ടുപിടിക്കാന്‍ കഴിയില്ല: പാക്കറ്റ് പാലിന് അഞ്ചു ദിവസം വരെ കാലാവധി: വിഷം കുടിച്ച് മരിക്കാന്‍ മലയാളികളുടെ വിധി
0

അജോ കുറ്റിക്കന്‍

ഇടുക്കി: മായം ചേര്‍ത്തും അളവില്‍ കൃത്രിമം കാണിച്ചും പാല്‍ വിപണിയില്‍ മറുനാടന്‍ കമ്പനികള്‍ നടത്തുന്നത് പകല്‍ കൊള്ള. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടക്കം ചേര്‍ത്താണ് മറുനാടന്‍ കമ്പനികളുടെ പാല്‍ വില്‍പന. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പാലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ലെന്നതും ഇത്തരക്കാര്‍ മുതലെടുക്കുകയാണ്.

പാലക്കാട്ടെ മീനാക്ഷിപുരത്തും കൊല്ലത്തെ ആര്യങ്കാവിലും മാത്രമാണു ചെക്‌പോസ്റ്റുകളുള്ളത്. മറ്റുള്ള സ്ഥലങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമില്ല. ജില്ലയിലേക്ക് വന്‍ തോതില്‍ എത്തുന്ന മറുനാടന്‍ പാല്‍ വ്യാപാരികള്‍ക്കു വന്‍ കമ്മിഷന്‍ നല്‍കിയാണു വിറ്റഴിക്കുന്നത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ അളവില്‍ വരെ കൃത്രിമം കാണിച്ചിട്ടും ഇത്തരം കമ്പനികള്‍ക്കെതിരെ നടപടികള്‍ എടുക്കാതെ അധികൃതരും കണ്ണടയ്ക്കുകയാണ്.

ഒരു പാക്കറ്റിന് രണ്ട് ദിവസത്തെ കാലാവധി മാത്രമാണ് നിയമപ്രകാരം അനുവദിക്കുന്നത്. എന്നാല്‍, മറുനാടന്‍ കമ്പനികള്‍ അഞ്ച് ദിവസം വരെ കാലാവധി പാക്കറ്റില്‍ രേഖപ്പെടുത്തിയാണ് വിപണിയിലിറക്കുന്നത്. ഇത് ആരും ശ്രദ്ധിക്കാത്തത് ഇവര്‍ക്ക് സഹായകരമാകുകയാണ്.
രാജ്യത്തെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍ അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് മറുനാടന്‍ പാല്‍കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയില്‍ പാല്‍ വാങ്ങി രാസവസ്തുക്കള്‍ അടക്കം ചേര്‍ത്തു കവറിലാക്കി വില്‍പന നടത്തുന്ന കമ്പനികളാണ് ഭൂരിഭാഗവും.

മറുനാടന്‍ കമ്പനികള്‍ പിടിമുറക്കിയതോടെ, ജില്ലയില്‍ ഉല്‍പാദിക്കപ്പെടുന്ന പാലിന്റെ അളവിനനുസരിച്ചുള്ള വില്‍പനയും നടക്കാതായി. സഹകരണ സംഘങ്ങള്‍ മുഖേന അളക്കുന്ന പാല്‍ ലിറ്ററിന് ശരാശരി 35 രൂപയാണ് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. നിലവിലെ ഉല്‍പാദന ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വിലയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 40 മുതല്‍ 45 രൂപ വരെയാണ് നിലവില്‍ വരുന്ന ചെലവ്. നിലവിലെ ചെലവ് അനുസരിച്ച് ഒരു ലീറ്റര്‍ പാല്‍ 10 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്നത്. ഒരു ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 40.17 രൂപ ചെലവുണ്ടെന്ന് 2018ല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, ഇതുവരെയായിട്ടും ക്ഷീരകര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളുണ്ടായിട്ടില്ല. പാസ്ചുറൈസ് ചെയ്യാറില്ല; ഫോര്‍മാലിന്‍ ചേര്‍ക്കും
രോഗാണുക്കളെ നശിപ്പിക്കാനും പാല്‍ കേടാകാതെ സൂക്ഷിക്കാനുമായി പാല്‍ പാസ്ചുറൈസ് ചെയ്യണം. എന്നാല്‍, പല മറുനാടന്‍ കമ്പനികളും ഇതു പാലിക്കാതെ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളാണ് പാല്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക് പൊടിച്ചു ചേര്‍ത്ത് വരെ മറുനാടന്‍ കമ്പനികള്‍ പാല്‍ വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഒരു ടാങ്ക് പാലില്‍ 100 മില്ലിഗ്രാം ആന്റി ബയോട്ടിക് ചേര്‍ത്താല്‍ പോലും പാലിലെ ബാക്ടീരിയകള്‍ നശിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …