മണക്ക് കടവില്‍ ചരിത്രം ആവര്‍ത്തിച്ചു: ഏത്തക്കുലയും അവലും പൊതിയുമായി തലവടി ചുണ്ടന് സ്വീകരണം

0 second read
Comments Off on മണക്ക് കടവില്‍ ചരിത്രം ആവര്‍ത്തിച്ചു: ഏത്തക്കുലയും അവലും പൊതിയുമായി തലവടി ചുണ്ടന് സ്വീകരണം
0

എടത്വ: ഒരു കാലത്ത് ചുണ്ടന്‍ വള്ളങ്ങളെ സ്വീകരിച്ച് ഏത്തക്കുലയും അവലും പൊതിയും തുഴച്ചില്‍ക്കാര്‍ക്ക് നല്കിയിരുന്ന പതിവ് മണക്ക് കടവില്‍ ആവര്‍ത്തിച്ചു. ഇക്കുറി തലവടി ചുണ്ടനാണ് സ്‌നേഹാദരങ്ങള്‍ ലഭിച്ചത്. പുതുവത്സര പുലരിയില്‍ നീരണഞ്ഞ തലവടി ചുണ്ടന് നേതാജി ബോട്ട് ക്ലബും മുന്‍ ഭാരവാഹികളും അവരുടെ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് മണക്ക് കടവില്‍ സ്വീകരണം നല്കി.വിവിധ കേന്ദ്രങ്ങളില്‍ ജലോത്സവ സാംസ്‌ക്കാരിക സാമൂദായിക സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ഓട്ടോറിക്ഷാടാക്‌സി യൂണിയനുകള്‍, ക്ലബുകള്‍,സന്നദ്ധ സംഘടനകള്‍, വിവിധ വള്ള സമിതി ഭാരവാഹികള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കിയിരുന്നു.

എടത്വ തെക്കെക്കര മണക്ക് കടവില്‍ നേതാജി ബോട്ട് ക്ലബിന്റെ മുന്‍കാല പ്രവര്‍ത്തകര്‍ ഒത്തുകൂടിയത് തുഴച്ചില്‍ക്കാര്‍ക്ക് ആവേശം പകര്‍ന്നു. തലവടി ചുണ്ടന്‍ എത്തിയതോടെ സി. എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് റവ.തോമസ് കെ.ഉമ്മന്‍ ആവേശഭരിതനായി. അദ്ദേഹത്തിന്റെ പിതാവ് ഉമ്മച്ചന്‍ സജീവ വള്ളംകളി പ്രേമിയായിരുന്നു. അന്തരിച്ച കണ്ടത്തി പറമ്പില്‍ കെ.എം തോമസ് (പാണ്ടി കുഞ്ഞച്ചന്‍ ) നേതാജി ബോട്ട് ക്ലബ് സ്ഥാപകനും തുഴച്ചില്‍കാരനും ആയിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ ചങ്ങനാശ്ശേരി സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ആയ ഡോ.ലീലാമ്മ ജോര്‍ജ്ജ് തലവടി ചുണ്ടന്‍ ഓഹരി ഉടമ കൂടിയാണ്.

ബിഷപ്പ് വള്ളപ്പാട്ട് പാടി കൊടുത്തതോടെ കടവില്‍ തടിച്ചു കൂടിയ ജനങ്ങളും തുഴച്ചില്‍ കാരും കൂടുതല്‍ ആവേശത്തോടെ വള്ളപ്പാട്ട് ഏറ്റുചൊല്ലി.നേതാജി ബോട്ട് ക്ലബ് മുന്‍ ഭാരവാഹിയായ എം.സി തോമസ് (മണക്ക് കുഞ്ഞുമോന്‍) ഉള്‍പ്പെടെ ജേക്കബ് ടി. വര്‍ഗ്ഗീസ് തുണ്ടയ്യത്ത്, തോമസ് മാത്യൂ മൂന്ന് തൈക്കല്‍,ജിബി ഈപ്പന്‍ വാലയില്‍, തോമസ് മാത്യൂ തോട്ടത്തില്‍ , ജേക്കബ് വര്‍ഗ്ഗീസ് ബഥനി എന്നിവരുടെ നേതൃത്വത്തില്‍ തുഴച്ചില്‍കാര്‍ക്കും ശില്പി സാബു നാരായണന്‍ ആചാരിയ്ക്കും സ്വീകരണം നല്കി.

നേതാജി ബോട്ട് ക്ലബ് സ്ഥാപക അംഗം മണക്ക് എം.സി ജോസഫിന്റെ ചെറുമകന്‍ ആരോന്‍ വര്‍ഗ്ഗീസ് മണക്ക് നല്കിയ ഏത്തകുലകള്‍ സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ അജിത്ത് പിഷാരത്ത് ,ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവര്‍ തുഴച്ചില്‍ക്കാര്‍ക്ക് കൈമാറി.എം.സി ജോസഫിന്റെ മകന്‍ വര്‍ഗ്ഗീസ് എടത്വ (സജി മണക്ക്) തലവടി ചുണ്ടന്‍ സമിതി ഓവര്‍സീസ് കോ-ഓര്‍ഡിനേറ്റര്‍ ആണ്.

തലവടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തില്‍ മുഖ്യ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ നേതൃത്വത്തില്‍ നിറപറയും നിലവിളക്കും മുത്തുകുടകളും ഒരുക്കിയാണ് സ്വീകരിച്ചത്.

എടത്വ പള്ളി കടവില്‍ എത്തിയ തലവടി ചുണ്ടന് പള്ളിക്കാര്യത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി.സമിതി ഭാരവാഹികളും തുഴച്ചില്‍കാരും തുഴകളും കൂമ്പുമായി പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും പാട്ട് പാടി സമൂഹപ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

തലവടി ചുണ്ടന്‍ വള്ള നിര്‍മ്മാണ സമിതി രക്ഷാധികാരികളായ റവ.ഏബ്രഹാം തോമസ്, നീലകണ്ഠരര് ആനന്ദ് പട്ടമന, പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍, ട്രഷറാര്‍ പി.ഡി.രമേശ് കുമാര്‍,വര്‍ക്കിംങ്ങ് ചെയര്‍മാന്‍മാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാര്‍ പിഷാരത്ത്,അരുണ്‍ പുന്നശ്ശേരില്‍, ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ.സി.പി സൈജേഷ്,ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള, ഓവര്‍സീസ് കോര്‍ഡിനേറ്റര്‍മാരായ ഷിക്കു അമ്പ്രയില്‍,മധു ഇണ്ടംതുരുത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടില്‍,വിന്‍സന്‍ പൊയ്യാലുമാലില്‍, ബിനോയി മംഗലത്താടില്‍, ഓഫീസ് കോര്‍ഡിനേറ്റര്‍ റിനു ജി.എം എന്നിവര്‍ നേതൃത്വം നല്കി.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …