ശബരിമലയില്‍ മാത്രമല്ല മകരവിളക്ക്: അങ്ങ് അമേരിക്കയിലുമുണ്ട്!

0 second read
Comments Off on ശബരിമലയില്‍ മാത്രമല്ല മകരവിളക്ക്: അങ്ങ് അമേരിക്കയിലുമുണ്ട്!
0

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ മകരവിളക്ക് ഉത്സവം മകരസംക്രമ നാളായ 14ന് മാഞ്ചസ്റ്റര്‍ വിതിംഗണ്ടണിലുള്ള രാധാകൃഷ്ണ ക്ഷേത്രത്തില്‍ ആഘോഷിച്ചു. ലെക്സ്റ്ററില്‍ നിന്നും പണ്ഡിറ്റ് പ്രസാദ് ഭട്ടിന്റെ കാര്‍മ്മികത്വത്തിലാണ് പൂജാവിധികള്‍ നടന്നത്. കലിയുഗ വരദനായ അയ്യപ്പന്റെ സന്നിധാനമായ ശബരിമലയില്‍ മകരസംക്രമ വിളക്ക് തെളിഞ്ഞ ദിവസം തന്നെ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശത്തെയും അയ്യപ്പഭക്തര്‍ക്ക് മകരവിളക്ക് ഒരുക്കുവാന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

താലപ്പൊലിയേന്തിയ ബാലികമാര്‍ ആദരിച്ച് എതിരേറ്റ കൊടി തന്ത്രി പസാദ് ഭട്ട് കൊടിമരത്തിലേറ്റിയതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി.
ഗണപതിപൂജ, കലശപൂജ ,അഭിഷേകം, അഷ്ടോത്തരപൂജ, വിളക്ക് പൂജ, പടിപൂജ എന്നിവ ആയിരുന്നു പ്രധാന ചടങ്ങുകള്‍. ഭക്തി നിര്‍ഭരമായ ഭജന ഈ ഉത്സവത്തിന്റെ ആകര്‍ഷകരമായ ഘടകമായിരുന്നു. കുട്ടികളുടെ പങ്കാളിത്തവും ഭജനയുടെ പ്രത്യേകത ആയിരുന്നു. നവംബര്‍ 27ന് ബര്‍മിംഗാം ബാലാജി ക്ഷേത്രത്തിലേക്ക് കെട്ട് നിറച്ച് നടത്തിയ തീര്‍ത്ഥാടനത്തോടെ ആരംഭിച്ച മണ്ഡലകാലം 14 ന് മകരസംക്രമനാളിലെ മകരവിളക്ക് ഉത്സവത്തോടെ സമാപിച്ചു.

മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പടിപൂജക്ക് ശേഷം കൊടിയിറക്കി ഹരിവരാസനംപാടി നടഅടച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …