സമയലാഭം, പണം ലാഭം, ഗതാഗത കുരുക്കുമില്ല: രണ്ടു മണ്ഡലങ്ങളിലെ റോഡ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ചണ്ഡീഗഡില്‍ നിന്നുള്ള കരാര്‍ കമ്പനി എത്തിച്ചത് ട്രെയിന്‍ മാര്‍ഗം: ചെലവ് 45 ലക്ഷം, ലാഭം രണ്ടരക്കോടി

0 second read
Comments Off on സമയലാഭം, പണം ലാഭം, ഗതാഗത കുരുക്കുമില്ല: രണ്ടു മണ്ഡലങ്ങളിലെ റോഡ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ചണ്ഡീഗഡില്‍ നിന്നുള്ള കരാര്‍ കമ്പനി എത്തിച്ചത് ട്രെയിന്‍ മാര്‍ഗം: ചെലവ് 45 ലക്ഷം, ലാഭം രണ്ടരക്കോടി
0

കൊല്ലം: റെയില്‍വേയുടെ ഫഌറ്റ് ഗുഡ്‌സ് വാഗണുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി റോഡ് നിര്‍മാണ കമ്പനി. ഫലം രണ്ടരക്കോടിയുടെ ലാഭം. ചെലവായത് വെറും 45 ലക്ഷം രൂപ. പത്തനാപുരം, ചടയമംഗലം മണ്ഡലങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള യന്ത്രസാധനസാമഗ്രികളാണ് റെയില്‍ മാര്‍ഗം കൊല്ലത്ത് എത്തിച്ചത്.

30 ടോറസ് ലോറികളടക്കം അറുപതിലേറെ വാഹനങ്ങളും യന്ത്രസാമഗ്രികളുമാണ് റെയില്‍വേ ഫ്‌ളാറ്റ് ഗുഡ്‌സ് വാഗണുകളിലെത്തിച്ചത്. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഫ്‌ളാറ്റ് ഗുഡ്‌സ് വാഗണുകള്‍ ഉപയോഗിച്ചു വാഹനങ്ങള്‍ എത്തിക്കുന്നത്. 19 ന് ചണ്ഡിഗഡില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിന്‍ പത്ത് ദിവസത്തിന് ശേഷമാണ് ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലത്ത് എത്തിച്ചേര്‍ന്നത്.

പത്തനാപുരം, ചടയമംഗലം നിയോജക മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലയിലും കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണത്തിന് കരാറെടുത്തിരിക്കുന്നത് ചണ്ഡിഗഡ് ആസ്ഥാനമായ എല്‍എസ്ആര്‍ ഇന്‍ഫ്രാ കോണ്‍ െ്രെപവറ്റ് ലിമിറ്റഡ് കമ്ബനിയാണ്.

കമ്ബനിയുടെ വാഹനങ്ങളും യന്ത്ര സാമഗ്രികളുമടക്കം 1321 ടണ്‍ ഭാരം 3211 കിലോമീറ്റര്‍ ദൂരം കൊണ്ടുവരാന്‍ 45 ലക്ഷം രൂപയാണ് റെയില്‍വേ ഈടാക്കിയത്. റോഡ് മാര്‍ഗം എത്തിച്ചാല്‍ ഉണ്ടാകുന്ന 2 കോടിയോളം രൂപയുടെ ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും റെയില്‍വേ ചരക്ക് നീക്കത്തിലൂടെ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത.

ദേശീയപാത വികസനവും ഗ്രീന്‍ഫീല്‍ഡ് ഹൈവേയും അടക്കം ഒട്ടേറെ റോഡ് വികസനങ്ങള്‍ ജില്ലയില്‍ നടക്കാനിരിക്കെ റെയില്‍ മാര്‍ഗം യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കുന്നത് പദ്ധതിച്ചെലവു കുറയ്ക്കും. ദേശീയപാതയോട് 100 മീറ്റര്‍ മാത്രം അകലമുള്ള കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ ചരക്ക് നീക്കത്തിന് തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.

റോഡ് നിര്‍മ്മാണത്തിന് ആധുനിക രീതി; ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദം

കെആര്‍എഫ്ബി മേല്‍നോട്ടത്തില്‍ ഫുള്‍ ഡെപ്ത്ത് റെക്ലമേഷന്‍ (എഫ്ഡിആര്‍) സാങ്കേതികവിദ്യയില്‍ സംസ്ഥാനത്തെ ആദ്യ റോഡുകളുടെ നിര്‍മാണമാണ് പത്തനാപുരത്തും ചടയമംഗലത്തും ആരംഭിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലുമായി 200 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എല്‍എസ്ആര്‍ ഇന്‍ഫ്രാകോണ്‍ നടപ്പിലാക്കുന്നത്.

നിലവില്‍ റോഡ് നിര്‍മാണത്തിനായി ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയാണ് കേരളത്തില്‍ ഉപയോഗിക്കാറുള്ളത്. ഇതിനെക്കാള്‍ പണച്ചെലവ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമായ നിര്‍മാണ രീതിയുമാണ് എഫ്ഡിആര്‍. റോഡുകളുടെ പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്ബുകല്ലും കാല്‍സ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാര്‍ഥങ്ങളും കലര്‍ത്തി മിശ്രിതമാക്കി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആര്‍ സാങ്കേതികവിദ്യ.
മെറ്റല്‍, രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ 4 അടുക്കുകളായി 5.5 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങളും ഭീമമായ ചെലവും ഇതിലൂടെ കുറയ്ക്കാനാകും.
മറ്റ് റോഡുകളെ അപേക്ഷിച്ചു കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതും എഫ്ഡിആര്‍ സാങ്കേതിക വിദ്യയുടെ മേന്മയാണ്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …