സൂര്യന് കളങ്കം: കളങ്കിത വികിരണങ്ങള്‍ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കും: നഗ്നനേത്രങ്ങളാല്‍ നോക്കരുത്

0 second read
Comments Off on സൂര്യന് കളങ്കം: കളങ്കിത വികിരണങ്ങള്‍ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കും: നഗ്നനേത്രങ്ങളാല്‍ നോക്കരുത്
0

സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള ഭീമന്‍ ‘സൗരകളങ്കം’ ദൃശ്യമായി. എആര്‍ 3190 എന്ന് പേരിട്ടിരിക്കുന്ന സണ്‍സ്‌പോട്ടിന് വീണ്ടും വലിപ്പം വര്‍ധിക്കുമെന്നാണ് നിഗമനം.

പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ ഇവയുടെ എണ്ണം കൂടിവരുന്നുണ്ട്. 2025ല്‍ വര്‍ധനവ് പരമാവധി എത്തുമെന്നാണ് കരുതുന്നത്. സൂര്യനില്‍ ഇരുണ്ടതും ചൂടുകുറഞ്ഞതുമായ ഭാഗമാണ് സൗര കളങ്കം എന്ന പേരില്‍ അറിയപ്പെടുന്നത്.

സൂര്യനിലെ കാന്തികമണ്ഡലത്തിലെ ഊര്‍ജം പെട്ടെന്ന് പുറത്തേക്കു വമിക്കുമ്‌ബോള്‍ വലിയ തോതില്‍ സൗരജ്വാലകള്‍ പുറത്തേക്ക് തെറിക്കും. ചാര്‍ജുള്ള ഇവയിലെ കണങ്ങള്‍ക്ക് ഭൂമിയുടെ അന്തരീക്ഷത്തില്‍ അതിശക്തമായ സ്വാധീനം ചെലുത്താനാകും. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, വൈദ്യുതി വിതരണം, വ്യോമഗതാഗതം തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സൂര്യകളങ്കം മൂലമുണ്ടാകുന്ന വികിരണങ്ങള്‍ ബാധിക്കാറുണ്ട്. ഭൂമിക്ക് നേരെ കാണുന്ന വലിയ സൂര്യകളങ്കങ്ങളെ ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. ഈ സമയത്ത് നഗ്‌നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നത് അപകടകരമാണെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …