അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്

0 second read
Comments Off on അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്
0

ജിദ്ദ: 2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്.

ആര്‍.ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്.

1,18,77,546 ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 62.3 ശതമാനം (73,99,451 പേര്‍) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബര്‍ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്ബതിന് ആണ് വോട്ടടുപ്പ് അവസാനിച്ചത്.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ലഭിച്ച വോട്ടുകളുടെ ശതമാനം ഓരോ വര്‍ഷാവസാനവും ആര്‍.ടി ചാനല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോര്‍ഡ് തകര്‍ത്തിരിക്കയാണ്.

മൊത്തം വോട്ടിന്റെ 24.8 ശതമാനം (29,50,543 വോട്ടുകള്‍) നേടി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആണ് രണ്ടാം സ്ഥാനത്ത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മൂന്നാം സ്ഥാനം നേടി. 13,87,497 വോട്ടുകള്‍, അഥവാ 11.7 ശതമാനമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് ലഭിച്ചത്.

Load More Related Articles
Load More By Editor
Load More In GULF
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…