അറന്തക്കുളങ്ങരയിലെ അന്തഃകരണം: പഠിക്കാന്‍ കുട്ടികള്‍ കുത്തനെ കയറണം: സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി: രാഷ്ട്രീയ സ്വാധീനത്താല്‍ വിജിലന്‍സ് അന്വേഷണവും അട്ടിമറിച്ചു

0 second read
Comments Off on അറന്തക്കുളങ്ങരയിലെ അന്തഃകരണം: പഠിക്കാന്‍ കുട്ടികള്‍ കുത്തനെ കയറണം: സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി: രാഷ്ട്രീയ സ്വാധീനത്താല്‍ വിജിലന്‍സ് അന്വേഷണവും അട്ടിമറിച്ചു
0

കൊടുമണ്‍: ഇടത് അധ്യാപക സംഘടനയുടെ നേതാവായിട്ടുള്ള പ്രഥമാധ്യാപകന്റെ കാലത്ത് തുടങ്ങിയ സ്‌കൂള്‍ കെട്ടിട നിര്‍മാണം നിലച്ചു. അശാസ്ത്രീയമായതും അഴിമതി നിറഞ്ഞതുമായ നിര്‍മാണത്തിനെതിരേ വിജലന്‍സ് അന്വേഷണം തുടങ്ങിയെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടുവെന്നും ആരോപണം.
അങ്ങാടിക്കല്‍ തെക്ക് അറന്തക്കുളങ്ങര എല്‍.പി.എസിന്റെ പുതിയ കെട്ടിടമാണ് അസ്ഥികൂടം മാത്രമായി നില കൊള്ളുന്നത്. 85 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാരില്‍ നിന്ന അനുവദിച്ചത്.

നാല് വര്‍ഷം മുമ്പ് ആരംഭിച്ച പണിയാണ് സ്ട്രക്ച്ചറില്‍ മാത്രം ഒതുങ്ങിയിരിക്കുന്നത്. തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍, ലൈറ്റ് ഹൗസ് മാതൃകയിലാണ് കെട്ടിടത്തിന്റെ പ്ലാന്‍. മൂന്നു നിലയിലുള്ള കെട്ടിടത്തിലേക്ക് കുത്തനെ കയറുകയും ഇറങ്ങുകയും വേണം. പിഞ്ചു കുട്ടികള്‍ക്ക് കയറിപ്പോകാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടും.

പണി പൂര്‍ത്തീകരിക്കാതെ മൂന്ന് നിലകളില്‍ കൈവരികളോ ഭിത്തികളോ ഒന്നും തന്നെ ഇല്ല. പ്രീ െ്രെപമറി കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് കെട്ടിടം. നിര്‍മാണത്തിലെ അശാസ്ത്രീയത തുടക്കത്തിലേ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നിന്ന് കുട്ടികള്‍ കുത്തനെ ഇറങ്ങി വരത്തക്കമാണ് ഇപ്പോള്‍ ചെയ്തു വച്ചിരിക്കുന്നത് ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രഥമ അധ്യാപകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് ഉള്ള പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടുള്ള നടപടികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അങ്ങാടിക്കല്‍ മണ്ഡലം കമ്മറ്റി ആരോപിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം സമരം നടത്തുവാന്‍ തീരുമാനിച്ചു പ്രസിഡന്റ് പ്രകാശ് ജോണ്‍ പുത്തന്‍ കാവില്‍ അധ്യക്ഷത വഹിച്ചു. സുരേഷ് മുല്ലൂര്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, വി.ആര്‍ ജിതേഷ് കുമാര്‍, ജോര്‍ജ് ബാബുജി, സി.ജി ജോയി, ബിജു അങ്ങാടിക്കല്‍, അജേഷ് കുമാര്‍, ഡി. കുഞ്ഞുമോന്‍, സുരേന്ദ്രന്‍ കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …