ഇടുക്കിയിലേക്ക് കൊണ്ടു വന്നു: ഇടയ്ക്ക് വച്ച് പിടിയിലായി: 1200 കിലോ കഞ്ചാവ് പിടിച്ചത് ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റില്‍

0 second read
Comments Off on ഇടുക്കിയിലേക്ക് കൊണ്ടു വന്നു: ഇടയ്ക്ക് വച്ച് പിടിയിലായി: 1200 കിലോ കഞ്ചാവ് പിടിച്ചത് ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റില്‍
0

തേനി: ആന്ധ്രയില്‍ നിന്നും തമിഴ്‌നാട് വഴി ഇടുക്കിയിലേക്ക് ട്രക്കില്‍ കടത്തിയ 1200 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ തങ്കച്ചിമടം അയ്യന്‍തോപ്പ് സ്വദേശി അബൂബക്‌സിദ്ദിക് (35), ചില്ലിപ്പി സ്വദേശികളായ സെല്‍വരാജ് (32), ചിന്നച്ചാമി (25) എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്രയില്‍ നിന്ന് തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലേക്ക് ട്രക്കുകളില്‍ കഞ്ചാവ് കടത്തുന്നതായി സൗത്ത് സോണ്‍ ഐ.ജിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മധുര തേനി ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്ക് ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റില്‍ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. ഇതില്‍ 40 കിലോ വീതമുള്ള പൊതികളിലാക്കി 1200 കിലോ കഞ്ചാവ് കണ്ടെത്തി.കഞ്ചാവ് പൊതികള്‍ കടത്താന്‍ ഉപയോഗിച്ച ട്രക്ക് ആണ്ടിപ്പട്ടി പൊലീസ് കസ്റ്റടിയിലെടുത്തു.

ആന്ധ്രാപ്രദേശിലെ കാക്കിനാഡ മേഖലയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് തേനി ജില്ലയിലെ കമ്പം വഴി ഇടുക്കി ജില്ലയില്‍ എത്തിച്ചു വില്‍പ്പന നടത്താനായിരുന്നു പദ്ധതി. അറസ്റ്റിലായ പ്രതികളെ ഉത്തംപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …