കോട്ടയം: മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്. പാമ്ബാടി എട്ടാം മൈലില്‍ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് അമിത വേഗത്തില്‍ എത്തിയ ലോറി ഇടിച്ചത്.
മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകന് അഖില്‍ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകന് അനില്‍ സാം മാത്യു ഒന്നര വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.