പത്തനംതിട്ട: ഇ സഞ്ജീവനി പ്രകാരം വീട്ടിലിരുന്ന ഓണ്‍ലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ക്ക് മുന്‍പാകെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. തിങ്കളാഴ്ച രാവിലെയാണ് ഓണ്‍ലൈന്‍ ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഡോക്ടര്‍ക്ക് മുന്നില്‍ മുഹമ്മദ് സുഹൈബ് (21) എന്നയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
സര്‍ക്കാരിന്റെ സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന പേരാണ് ഇത്. ഡോക്ടര്‍ വീട്ടിലിരുന്നാണ് ഓണ്‍ലൈന്‍ ഡ്യൂട്ടി നിര്‍വഹിച്ചിരുന്നത്. ഡോക്ടര്‍ കോന്നി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. മറിയം വര്‍ഗീസ് മുഖാന്തരം പരാതി ഈ മെയില്‍ വഴി കോന്നി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു. ഡോക്ടര്‍ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ആയതിനാല്‍ പരാതി തുടര്‍ നടപടിക്കായി അവിടേക്ക് മാറ്റി.