ഈ രാജി ധാര്‍മികത കൊണ്ടല്ല, പ്രതിഷേധത്തിന്റെ ഭാഗമായി: അടൂര്‍ ഗോപാലകൃഷ്ണന്‍

0 second read
Comments Off on ഈ രാജി ധാര്‍മികത കൊണ്ടല്ല, പ്രതിഷേധത്തിന്റെ ഭാഗമായി: അടൂര്‍ ഗോപാലകൃഷ്ണന്‍
0

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ഈ രാജി ധാര്‍മികത കൊണ്ടല്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അടൂര്‍ പറഞ്ഞു.

അടൂരിന്റെ വാക്കുകള്‍ ഇങ്ങനെ,

‘ശങ്കര്‍ മോഹന്‍ വന്ന സമയത്ത് ക്യാമ്പസ് മുഴുവന്‍ നടന്നു കണ്ടു. ബോയ്‌സ് ഹോസ്റ്റലിന് പിറകില്‍ 17 ചാക്ക് മദ്യക്കുപ്പികളാണ് കണ്ടത്. അത് ഇപ്പോഴും അവിടെതന്നെ കിടപ്പുണ്ട്. കാണണം എന്നുള്ളവര്‍ക്ക് പോയി നോക്കാം. അതിനെപ്പറ്റി അന്വേഷണ കമ്മിഷന്‍ ചോദിച്ചപ്പോള്‍ സിനിമാ ഷൂട്ടിംഗിന് കൊണ്ടു വന്നതായിരുന്നു എന്നാണ് മറുപടി നല്‍കിയത്.

എന്നാല്‍, ഏത് സിനിമയാണെന്ന് ചോദിക്കാന്‍ അന്വേഷണ കമ്മിഷന്‍ തയാറായില്ല. ഇങ്ങനെയാണ് അന്വേഷണം നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായുള്ള രാജിയാണിത്, ധാര്‍മ്മികതയുടെ അല്ല. അനാവശ്യമായി കള്ളങ്ങള്‍ പറഞ്ഞ് സമരം സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതാണ് നടന്നത്’.

‘വഴിയില്‍ കാണുന്നവരെല്ലാം ശങ്കര്‍ മോഹന്റെ ഭാര്യയെപ്പറ്റി മോശം പറയുന്നു. അവരെപ്പറ്റി ആര്‍ക്കും അറിഞ്ഞൂടാ. മാധ്യമ പ്രവര്‍ത്തകരില്‍ ആരെങ്കിലും സത്യം എന്താണെന്ന് അന്വേഷിച്ചോ? എന്നാല്‍, ഞാന്‍ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് സംസാരിക്കുന്നത്. അറിയാവുന്ന കാര്യമായതിനാലാണ് ഞാന്‍ കൃത്യമായി പറയുന്നത്. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ അയാളുടെ അച്ഛന്റെ പ്രായമുള്ള അസോസിയേറ്റ് പ്രൊഫസറുടെ കഴുത്തിന് കയറി പിടിച്ചു. എന്നിട്ട് മന്ത്രിയുടെയും അന്വേഷണ കമ്മിഷന്റെയും മുന്നില്‍ പൊട്ടിക്കരയുകയാണ്. എല്ലാം വിദ്യാര്‍ത്ഥികളുടെ കള്ളത്തരമാണ്’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …