ഒരേ പ്രായത്തിലുള്ള മൂന്നു കുട്ടികളിലൊന്ന് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു: ദാരുണ അപകടം ഉണ്ടായത് ഒന്നര വയസുകാരി എല്‍സ മരിയയ്ക്ക്

0 second read
Comments Off on ഒരേ പ്രായത്തിലുള്ള മൂന്നു കുട്ടികളിലൊന്ന് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു: ദാരുണ അപകടം ഉണ്ടായത് ഒന്നര വയസുകാരി എല്‍സ മരിയയ്ക്ക്
0

തൃശൂര്‍: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോര്‍ജിനുള്ളത്. കൂട്ടത്തിലെ ഏക പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അത് വഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …