ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനില്‍ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ രോഗിയായെത്തി നഗ്നതാ പ്രദര്‍ശനം: തൃശൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്

0 second read
Comments Off on ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനില്‍ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ രോഗിയായെത്തി നഗ്നതാ പ്രദര്‍ശനം: തൃശൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്
0

പത്തനംതിട്ട: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ പോര്‍ട്ടലായ ഈ സഞ്ജീവനിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍ക്ക് മുമ്പാകെ ഓണ്‍ലൈനില്‍ വന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

തൃശൂര്‍ ഊരകം കരിവണ്ണൂര്‍ പൊട്ടുചിറ കൊഴ കുഴിപ്പറമ്പില്‍ വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷുഹൈബ് (21) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇ സഞ്ജീവനി പ്രകാരം വീട്ടിലിരുന്ന ഓണ്‍ലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഡോക്ടര്‍ ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. മറിയം വര്‍ഗീസ് മുഖാന്തരം പരാതി ഈ മെയില്‍ വഴി കോന്നി പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചു. ഡോക്ടര്‍ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതിനാല്‍ പരാതി തുടര്‍ നടപടിക്കായി അവിടേക്ക് മാറ്റി. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതി കൊടുത്തിരുന്ന വിലാസവും മറ്റ് വിവരങ്ങളും ക/ത്യമായിരുന്നതിനാല്‍ കൈയോടെ പിടികൂടാനായി.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …