ഓപ്പറേഷന്‍ ഓവര്‍ലോഡ് 2: വിജിലന്‍സ് സംഘം എറ്റവുമധികം ക്രമക്കേട് കണ്ടെത്തിയത് പത്തനംതിട്ട ജില്ലയില്‍: വ്യാപക കൈക്കൂലിയുടെ തെളിവുകള്‍ കിട്ടി

0 second read
Comments Off on ഓപ്പറേഷന്‍ ഓവര്‍ലോഡ് 2: വിജിലന്‍സ് സംഘം എറ്റവുമധികം ക്രമക്കേട് കണ്ടെത്തിയത് പത്തനംതിട്ട ജില്ലയില്‍: വ്യാപക കൈക്കൂലിയുടെ തെളിവുകള്‍ കിട്ടി
0

പത്തനംതിട്ട: വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ ഓവര്‍ലോഡ് 2 മിന്നല്‍ പരിശോധനയില്‍ ഏറ്റവുമധികം ക്രമക്കേട് കണ്ടെത്തിയത് ജില്ലയില്‍. 9,94,500 രൂപ പിഴയിനത്തില്‍ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, മൈനിങ് ആന്‍ഡ് ജിയോളജി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കുന്നതിന്റെ തെളിവുകളും കിട്ടി.

ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി അമിത ഭാരം കയറ്റിയ 43 വാഹനങ്ങളും ജി.എസ്.ടി വെട്ടിപ്പ് നടത്തിയ മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനങ്ങള്‍ പിടിച്ചെടുത്തതും പിഴ ഈടാക്കിയതും ഇവിടെയാണ്. അമിതഭാരം കയറ്റി കൊണ്ടുപോകുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്ന കൈക്കൂലിയുടെ വിവരങ്ങളാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഏജന്റുമാര്‍ ഗൂഗിള്‍ പേ അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി ലഭിക്കുന്ന മാസപ്പടി തുക പണമാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതായുള്ള രഹസ്യവിവരം ലഭിച്ചു.

ജില്ലയില്‍ കരിങ്കല്‍ ക്വാറികളില്‍ നിന്നും ക്വാറി ഉല്‍പ്പന്നങ്ങള്‍ പല ലോറി ഉടമകളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നല്‍കുന്ന ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ കടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ ഓവര്‍ലോഡ് 2 എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ബുധനാഴ്ച രാവിലെ ഏഴു മുതലായിരുന്നു മിന്നില്‍ പരിശോധന. ജി എസ് ടി, റോയല്‍റ്റി ഇനങ്ങളില്‍ മാത്രം സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് നടപടി.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …