കക്കാട് പവര്‍ഹൗസിന്റെ ജനറേറ്ററുകള്‍ക്ക് തകരാര്‍: മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

0 second read
Comments Off on കക്കാട് പവര്‍ഹൗസിന്റെ ജനറേറ്ററുകള്‍ക്ക് തകരാര്‍: മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു
0

ചിറ്റാര്‍: കക്കാട് പവര്‍ഹൗസിലെ രണ്ടു ജനറേറ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വച്ചു. ഇതേ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഗേറ്റുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് 3.45 നാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. രാത്രി ഏഴു മണിയോടെയാണ് ഡാം ഗേറ്റുകള്‍ ഉയര്‍ത്തിയത്.

പരമാവധി 50 കുമെക്‌സ് ജലമാണ് കക്കാട്ടാറ്റിലേക്ക് ഒഴുക്കി വിടുന്നത്. നദിയില്‍ 10 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …