കോളജ് കുമാരിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ: മൂന്നാര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം

0 second read
Comments Off on കോളജ് കുമാരിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ: മൂന്നാര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം
1

അജോ കുറ്റിക്കന്‍

ഇടുക്കി: മൂന്നാര്‍ കേന്ദ്രീകരിച്ചു വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ഇടപാടുകള്‍ക്കായി എത്തുന്നുണ്ടെന്നാണു വിവരം. വന്‍സംഘമാണ് മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

മൂന്നാറിലെ കോട്ടേജുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഏജന്റുമാരാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതത്രേ. ഒരു ഫോണ്‍ കോളിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ആവശ്യക്കാരുടെ മുന്നിലെത്തിക്കുമെന്നാണ് ഏജന്റുമാര്‍ പറയുന്നത്.

50,000 രൂപ മുതല്‍ 85,000 രൂപ വരെയാണ് സംഘം ഈടാക്കുന്നത്.
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുണ്ടെന്നും വിവരമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന ഉറപ്പ് നല്‍കിയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളെ കാണിച്ച ശേഷം തുക ഉറപ്പിച്ചാല്‍, റിസോര്‍ട്ടുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും സജ്ജരാണ് ഇക്കൂട്ടര്‍.

Load More Related Articles
Load More By Editor
Load More In EXCLUSIVE
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…