ടെസ്‌ലയും സ്‌പേസ് എക്‌സും നിയന്ത്രിക്കുന്നതിനിടയില്‍ ലോകം എമ്പാടുമായി ട്വിറ്ററിലെ എല്ലാ വിഷയങ്ങളും ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ എനിക്ക് സാധ്യമല്ല. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തുവെന്ന ആക്ഷേപത്തോടുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുന്നത് ചോദ്യം ചെയ്തുകൊണ്ട് വിവാ ഫ്രേയ് എന്നയാള്‍ രംഗത്തുവരികയും ചെയ്തു. ‘ദ ഇന്റര്‍സെപ്റ്റി’ന്റെ റിപ്പോര്‍ട്ട് പങ്കു
വെച്ചു കൊണ്ടായിരുന്നു ഇലോണ്‍ മസ്‌കിനോട് അദ്ദേഹം ചോദ്യമുന്നയിച്ചത്. ‘അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്വിറ്റര്‍ തികച്ചും സെന്‍സര്‍ഷിപ്പിലേക്ക് മാറിയതായി തോന്നുന്നു എന്ന് വിവാ ഫ്രേയ് കുറിച്ചു.
എന്നാല്‍, ട്വീറ്റിനോട് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. ”ഞാനിത് ആദ്യമായാണ് കേള്‍ക്കുന്നത്. ടെസ്‌ലയും സ്‌പേസ് എക്‌സും നിയന്ത്രിക്കുന്നതിനിടയില്‍ ലോകമെമ്ബാടുമായി നടക്കുന്ന ട്വിറ്ററിലെ എല്ലാ വിഷയങ്ങളും ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ എനിക്ക് സാധ്യമല്ല” ഇലോണ്‍ മസ്‌ക് മറുപടിയായി കുറിച്ചു.