ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചത്തില്‍ സംസാരിച്ച സഹയാത്രികയോട് തട്ടിക്കയറി: അന്വേഷിക്കാന്‍ വന്ന പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു: വനിതാ ഡോക്ടര്‍ക്കെതിരേ കേസ്

0 second read
Comments Off on ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചത്തില്‍ സംസാരിച്ച സഹയാത്രികയോട് തട്ടിക്കയറി: അന്വേഷിക്കാന്‍ വന്ന പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു: വനിതാ ഡോക്ടര്‍ക്കെതിരേ കേസ്
0

തിരുവല്ല: ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് തട്ടിക്കയറിയ വനിതാ ഡോക്ടര്‍ വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു.

സംഭവത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ് ബെറ്റിക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസില്‍ ശാസ്താംകോട്ടയ്ക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം നടന്നത്. കമ്പാര്‍ട്ട്‌മെന്റില്‍ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരില്‍ ഒരാള്‍ ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു.

യാത്രക്കാരിക്ക് നേരെ കൈയേറ്റ ശ്രമവും ഉണ്ടായി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് റെയില്‍വേ പോലീസ് എത്തിയത്. രണ്ട് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഡോക്ടര്‍ ബെറ്റിയെ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു.

അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ജാമ്യത്തില്‍ വിട്ടയച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …