ഡയാനയുടെ കാമുകന്മാരില്‍ ആരോ ഒരാളാണ് തന്റെ യഥാര്‍ത്ഥ പിതാവെന്ന് ചാള്‍സ് പറഞ്ഞു: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ആത്മകഥ വരുന്നു: സ്‌പെയര്‍ നാളെ പുറത്തിറങ്ങും

0 second read
Comments Off on ഡയാനയുടെ കാമുകന്മാരില്‍ ആരോ ഒരാളാണ് തന്റെ യഥാര്‍ത്ഥ പിതാവെന്ന് ചാള്‍സ് പറഞ്ഞു: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ആത്മകഥ വരുന്നു: സ്‌പെയര്‍ നാളെ പുറത്തിറങ്ങും
0

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ആത്മകഥ. ഹാരിയുടെ ആത്മകഥയായ ‘സ്‌പെയര്‍’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നത്.

കൊട്ടാരത്തിലെ അംഗരക്ഷകനായ മേജര്‍ ജെയിംസ് ഹെവിറ്റുമായുള്ള ഡയാനയുടെ ബന്ധം ചൂണ്ടിക്കാട്ടി തന്നെ ചാള്‍സ് രാജാവ് അധിക്ഷേപിക്കുമായിരുന്നുവെന്ന് ഹാരി പറയുന്നുണ്ട്. ഡയാനയുടെ കാമുകന്മാരില്‍ ആരോ ഒരാളാണ് തന്റെ യഥാര്‍ത്ഥ പിതാവെന്ന് ചാള്‍സ് തമാശ രൂപേണ പറയുമായിരുന്നുവെന്ന് ആത്മകഥയില്‍ പറയുന്നു. ‘ഞാന്‍ തന്നെയാണോ യഥാര്‍ത്ഥ വെയില്‍സ് രാജകുമാരന്‍, ഞാന്‍ തന്നെയാണോ നിന്റെ യഥാര്‍ത്ഥ പിതാവ്?’ എന്നിങ്ങനെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹാരി പറയുന്നു.

രാജകുടുംബത്തില്‍ അംഗമാകുന്നതിനു മുമ്ബ് താനും സഹോദരന്‍ വില്യമും കാമിലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ ഒരു ദുഷ്ടയായ രണ്ടാനമ്മയാകുമോയെന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്റെ സന്തോഷം കണക്കിലെടുത്താണ് ചാള്‍സും കാമിലയും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളിയതെന്ന് ഹാരി വെളിപ്പെടുത്തുന്നു.

സഹോദരന്‍ വില്യം രാജകുമാരനുമായുള്ള ബന്ധത്തെക്കുറിച്ചും മാതാവ് ഡയാനയെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹാരിമേഗന്‍ വിവാഹ വേദിയെ സംബന്ധിച്ചും കൊട്ടാരത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു. വിവാഹം വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെയിലെ സെന്റ് പോള്‍സ് കത്തിഡ്രലില്‍ നടത്തണമെന്ന ഹാരിയുടെ ആഗ്രഹത്തെ വില്യം എതിര്‍ത്തിരുന്നു. ഡയാനചാള്‍സ്, വില്യംകെയ്റ്റ് ദമ്ബതികളുടെ വിവാഹം ഈ പള്ളിയില്‍ വെച്ചായിരുന്നു. ഇംഗ്ലണ്ടിലെ ചാള്‍സ് വസതിക്കു സമീപത്തുള്ള ചാപ്പലില്‍ വെച്ച് വിവാഹം നടത്താനായിരുന്നു വില്യമിന്റെ നിര്‍ദ്ദേശം. മേഗനെ വിവാഹം കഴിക്കുന്നതിലും വില്യമിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ പറയുന്നുണ്ട്.

ഡയാന കാറപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ പിതാവ് തന്നെ കെട്ടിപ്പിടിച്ചില്ല. ഡയാന മരണത്തിനു തൊട്ടുമുമ്ബ് പാരീസില്‍ നടത്തിയ കാര്‍ യാത്രയെക്കുറിച്ചും സ്‌പെയറില്‍ പരാമര്‍ശമുണ്ട്. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പൊട്ടിക്കരയാന്‍ ആഗ്രഹം ഉണ്ടായിരുന്നിട്ടും അടക്കിപ്പിടിച്ചു. അമ്മയുടെ ജീവിതം സങ്കടം നിറഞ്ഞതായിരുന്നു. അമ്മയുടെ മരണ ശേഷം ഒരിക്കല്‍ മാത്രം താന്‍ കരഞ്ഞിട്ടുണ്ടെന്നും പരസ്യമായി കരയാത്തതില്‍ തനിക്ക് കുറ്റബോധം തോന്നുവെന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.

അതേസമയം, 1997ല്‍ ഡയാന രാജകുമാരി കാറപകടത്തില്‍ മരിക്കുമ്‌ബോള്‍ ഹാരിക്ക് 12 വയസും വില്യമിന് 15 വയസുമായിരുന്നു പ്രായം. 416 പേജുകളുള്ള പുസ്തകം 16 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ വിപണന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആത്മകഥയിലെ ഓരോ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ജനുവരി 10നാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Load More Related Articles
Load More By Editor
Load More In WORLD
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…