ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍’ കേരളത്തില്‍ മന്ത്രി വി .ശിവന്‍കുട്ടി പ്രകാശനം ചെയ്തു

0 second read
Comments Off on ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍’ കേരളത്തില്‍ മന്ത്രി വി .ശിവന്‍കുട്ടി പ്രകാശനം ചെയ്തു
0

തിരുവനന്തപുരം: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം കേരള പൊതുവിദ്യാഭ്യാസ തൊഴില്‍മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു.കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

നജീബ് കാന്തപുരം എം.എല്‍.എ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കവി പ്രഭ വര്‍മ, സിനിമ സംവിധായകന്‍ പ്രജേഷ് സെന്‍, ഗാന്ധിമതി ബാലന്‍, രാജീവ് ഒ.എന്‍വി , ഡോ.രതീശ് കാളിയാടന്‍, സേതു യേശുദാസന്‍, അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ സംബന്ധിച്ചു.

ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ , മാനേജര്‍ സി.എന്‍. ചേന്ദമംഗലം ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. 6 ഭാഗങ്ങളിലായി പുസ്തകം ലഭ്യമാണ്. വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 0097444324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Load More Related Articles
Load More By chandni krishna
Load More In GULF
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …