തിരുവല്ല: ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് മരിച്ചു. എം.സി.റോഡില്‍ തിരുവല്ല രാമന്‍ചിറ ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെ ഉണ്ടായ അപകടത്തില്‍ മുത്തൂര്‍ ലക്ഷ്മി നിവാസില്‍ രാധാകൃഷ്ണന്റെ മകന് വിനീത് (കണ്ണന് 36) ആണ് മരിച്ചത്.
വിനീത് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ കണ്ണാടി ലോറിയില്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടാണ് അപകടം.
മുത്തൂരില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകയായിരുന്ന വിനീത് അതേ ദിശയില്‍ തന്നെ പോകയായിരുന്ന ലോറി മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ തകരാറിലായ വഴിവിളക്കുകള്‍ നന്നാക്കുന്ന കരാറുകാരന്റെ കീഴില്‍ പണിയെടുക്കുന്ന ജോലിക്കാരനാണ് വിനീത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.