സിനിമാ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്കെത്തുകയാണ്.
ഐഎഫ്എഫ്‌കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം മലയാള സിനിമയില്‍ തന്നെ പുതിയൊരു അടയാളപ്പെടുത്തലിന് തുടക്കം കുറിക്കും.
ചിത്രത്തെ കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മമ്മൂക്കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഭൂതക്കണ്ണാടിയും തനിയാവര്‍ത്തനവുമാണെന്ന് വെളിപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ഭൂതക്കണ്ണാടി ലോകസിനിമയില്‍ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആ ഒരു തലത്തിലേക്ക് എത്തിച്ചേരുവാനുള്ള തന്റെ ശ്രമം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമെന്ന് ലിജോ വ്യക്തമാക്കി. മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.