റാന്നി: റാന്നി-കോഴഞ്ചേരി റോഡിലെ പുതമണ്‍ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. യാത്രക്കാര്‍ ആശങ്കയിലായതിനെ തുടര്‍ന്ന് റോഡ് അടച്ചു.
2018 ഓഗസ്റ്റിലാണ് പാലം പുതുക്കി പണിതത്. നേരത്തെ തന്നെ നാട്ടുകാരും യാത്രക്കാരും പാലത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ധരിപ്പിച്ചതായി പറയുന്നു. ആശങ്ക അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട പ്രാധാന്യം നല്‍കി പാലത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചെങ്കിലും പാലത്തിന്റെ ബലക്ഷയം കണ്ടില്ല എന്ന് നടിച്ചു റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതില്‍ ബന്ധപ്പെട്ട വകുപ്പിന് ഗുരുതതര വീഴ്ച ഉണ്ടായി എന്ന് വേണം കരുതാന്‍. ജനങ്ങളുടെ ആശങ്ക അകറ്റാതെ വാഹനങ്ങള്‍ പാലത്തിലൂടെ കടത്തി വിടില്ല എന്നാണ് നാട്ടുകാരുടെ പക്ഷം .