നിലത്ത് വീണാല്‍ ബോള്‍ തോന്നും പടി പോകും: ലഖ്‌നൗവില്‍ പിച്ചൊരുക്കിയ ക്യൂറേറ്ററെ ബിസിസിഐ ജോലിയില്‍ നിന്ന് പുറത്താക്കി

0 second read
Comments Off on നിലത്ത് വീണാല്‍ ബോള്‍ തോന്നും പടി പോകും: ലഖ്‌നൗവില്‍ പിച്ചൊരുക്കിയ ക്യൂറേറ്ററെ ബിസിസിഐ ജോലിയില്‍ നിന്ന് പുറത്താക്കി
0

ലഖ്‌നൗ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം അരങ്ങേറിയ ലഖ്‌നൗ സ്‌റ്റേഡിയത്തിലെ പിച്ച് ഒരുക്കിയ ക്യുറേറ്ററെ ബിസിസിഐ ഒഴിവാക്കി. മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 100 റണ്‍സെന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 19.5 ഓവര്‍ വരെ ബാറ്റ് വീശേണ്ടി വന്നു. ഇതോടെയാണ് ക്യുറേറ്ററെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

ഞെട്ടിക്കുന്ന പിച്ച് എന്നായിരുന്നു മത്സര ശേഷം ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണം. പിന്നാലെയാണ് ക്യുറേറ്റര്‍ സുരേന്ദര്‍ കുമാറിനെ പിരിച്ചുവിട്ടത്. സഞ്ജീവ് അഗര്‍വാളാണ് പുതിയ ക്യുറേറ്റര്‍.

കറുത്ത മണ്ണ് ഉപയോഗിച്ച് രണ്ട് പിച്ചുകള്‍ ക്യുറേറ്റര്‍ ഒരുക്കിയിരുന്നു. കളിക്ക് മൂന്ന് ദിവസം മുന്‍പ് പിച്ചില്‍ ചുവന്ന മണ്ണ് ഇടാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ പിച്ചൊരുക്കാന്‍ സുരേന്ദറിന് സാധിച്ചില്ല.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി ദീപക് ഹൂഡയേയും നാലാമനായി ഉപയോഗിച്ചു. ന്യൂസിലന്‍ഡും നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചു. പാര്‍ട് ടൈം സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സും അതില്‍പ്പെടും. ബാറ്റര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും പിച്ച് നല്‍കിയില്ല. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് പോലും പിടിച്ചു നില്‍ക്കാന്‍ നന്നേ വിയര്‍ത്തു.

മത്സര ശേഷം പിച്ചിന്റെ മോശം അവസ്ഥയെ കുറിച്ച് ഹര്‍ദിക് തുറന്നടിച്ചു. ടി20ക്ക് ചേര്‍ന്ന പിച്ചല്ല കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്കുമായി തയ്യാറാക്കിയതെന്ന് ഹര്‍ദിക് വ്യക്തമാക്കി. റാഞ്ചിയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ തോറ്റിരുന്നു.

Load More Related Articles
Load More By chandni krishna
Load More In SPORTS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …