നീര്‍ത്തടം പൂര്‍വ സ്ഥിതിയിലാക്കല്‍: കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്

0 second read
Comments Off on നീര്‍ത്തടം പൂര്‍വ സ്ഥിതിയിലാക്കല്‍: കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്
0

പത്തനംതിട്ട: പുല്ലാട് തണ്ണീര്‍ത്തടം നികത്തി കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ 30 ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. പുല്ലാട് വടക്കത്ര വീട്ടില്‍ വര്‍ഗീസ് വി. മാത്യുവിന്റെ (റോയി വടക്കത്ര) ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പ്രഥമദൃഷ്ട്യാ കലക്ടര്‍ കോടതിയലക്ഷ്യം കാട്ടിയെന്ന് ഉത്തരവില്‍ പറയുന്നു.

ടി.കെ റോഡിലെ വെള്ളക്കെട്ടിന് കാരണമായ വിധത്തിലുള്ള തണ്ണീര്‍ത്തടം നികത്തലിനെതിരേ വര്‍ഷങ്ങളായി വ്യവഹാരം നടന്നു വരികയാണ്. നികത്തിയ ഭാഗം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

 

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …