നേപ്പാളില്‍ വിമാനാപകടം തുടര്‍ക്കഥ: പൊഖ്‌റയില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു: നാല് ഇന്ത്യാക്കാര്‍ അടക്കം 10 വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടു

0 second read
Comments Off on നേപ്പാളില്‍ വിമാനാപകടം തുടര്‍ക്കഥ: പൊഖ്‌റയില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു: നാല് ഇന്ത്യാക്കാര്‍ അടക്കം 10 വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടു
0

പൊഖ്‌റ: നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരായ 72 പേരും മരിച്ചു. ഇതില്‍ 10 വിദേശപൗരന്മാര്‍ ഉള്‍പ്പെടെ 68 യാത്രക്കാരുണ്ട്. മരിച്ചവരില്‍ നാല് പേര്‍ ഇന്ത്യാക്കാരാണ്. നാല് പേര്‍ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാന്‍ഡിങ് വേളയിലാണ് വിമാനം അപകടത്തില്‍പെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയര്‍ന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.
നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ആണ് അപകടം. വിമാനത്താവളം തല്‍ക്കാലം അടച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നതെന്ന് യെതി എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …