പതിനഞ്ചുകാരിയുടെ മൊഴി ട്യൂഷന്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്: തൊട്ടുപിന്നാലെ പ്രതി അറസ്റ്റിലും: വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്: പ്രതിക്ക് ജാമ്യം നല്‍കി വിട്ടയച്ചു: സംഭവം കീഴ്‌വായ്പൂരില്‍

0 second read
Comments Off on പതിനഞ്ചുകാരിയുടെ മൊഴി ട്യൂഷന്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്: തൊട്ടുപിന്നാലെ പ്രതി അറസ്റ്റിലും: വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്: പ്രതിക്ക് ജാമ്യം നല്‍കി വിട്ടയച്ചു: സംഭവം കീഴ്‌വായ്പൂരില്‍
0

മല്ലപ്പള്ളി: മാനസിക വളര്‍ച്ച കുറവുള്ള കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത ട്യൂഷന്‍ അധ്യാപകനെ പോലീസ് ജാമ്യം നല്‍കി വിട്ടയച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കീഴ്‌വായ്പൂര്‍ പോലീസിന്റെ നടപടി. മല്ലപ്പള്ളി ആശുപത്രിപ്പടിയിലുള്ള ട്യൂഷന്‍ സെന്ററിലെ 48 വയസുള്ള അധ്യാപകനെയാണ് ബുധനാഴ്ച വൈകിട്ട് കീഴ്‌വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി ഏഴിന് വൈകിട്ട് നാലരയ്ക്ക് ട്യൂഷന്‍ സെന്ററില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പതിനഞ്ച് വയസുള്ള കുട്ടി താന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരോട് പറഞ്ഞത്. ഈ സമയം ട്യൂഷന്‍ സെന്ററില്‍ കുട്ടി തനിച്ചായിരുന്നുവെന്നും ലൈംഗിക പീഡനം നടന്നുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. അധ്യാപകര്‍ ഉടന്‍ തന്നെ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ അറിയിച്ചു.

ഇവരുടെ പരാതി പ്രകാരം കീഴ്‌വായ്പൂര്‍ പോലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …