തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണയാണ് മരിച്ചത്. വര്‍ക്കല പുത്തന്‍ചന്തയിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു ആര്യ. വിദ്യാര്‍ത്ഥിനിയ്ക്ക് ക്രിസ്മസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നെന്നും ഈ വിഷമത്തോടെയാണ് കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ മാതാപിതാക്കള്‍ പഴയചന്ത ജംഗ്ഷനില്‍ പച്ചക്കറി കട നടത്തിവരികയാണ്.
സ്കൂളില്‍ നിന്നും പിതാവിന്റെ കടയിലേക്ക് പോയ പെണ്‍കുട്ടിയെ അഞ്ചരയോടെ മൂത്തസഹോദരനാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് സഹോദരന് തിരിച്ച് കടയിലേക്ക് പോയി. ആറ് മണിയോടെ മറ്റൊരു സഹോദരിയുമായി സഹോദരന് തിരിച്ചുവന്നു. തുടര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.