തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചാക്കോച്ചന് ചിത്രം പദ്മിനിയിയില് അപര്‍ണ ബാലമുരളിയും മഡോണയും നായികമാരായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു.
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് പദ്മിനി. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്.
സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയിയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂങ്കുന്നം, കല ആര്‍ഷാദ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്ബ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, സ്റ്റില്‍സ് ഷിജിന്, എഡിറ്റര്‍ മനു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലിക്കുട, പിആര്‍ഒ എസ് ദിനേശ്.