പന്തളം എന്‍.എസ്.എസ് കോളജില്‍ സംഘര്‍ഷം: രണ്ടു പേര്‍ക്ക് പരുക്ക്

0 second read
Comments Off on പന്തളം എന്‍.എസ്.എസ് കോളജില്‍ സംഘര്‍ഷം: രണ്ടു പേര്‍ക്ക് പരുക്ക്
0

പന്തളം: എന്‍.എസ്.എസ് കോളജില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ രണ്ടാംവര്‍ഷം ഡിഗ്രി വിദ്യാര്‍ഥി അനന്തു (20), എ.ബി.വി.പി പ്രവര്‍ത്തകനും ഗുരുവായൂര്‍ സ്വദേശിയുമായ രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥി നാരായണന്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നാരായണന് പരുക്കേറ്റിരുന്നു. പോലീസ് കേസ് എടുത്തതോടെ നാരായണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ കോളജില്‍ നിന്ന് പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലായിരുന്നവര്‍ ബുധനാഴ്ച കോളജില്‍ എത്തി പ്രിന്‍സിപ്പാളിനെ കാണാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …