പന്തളത്ത് പട്ടി കടിയുടെ ബഹളം: പേപ്പട്ടി കടിച്ചത് കൊച്ചുകുട്ടി മുതല്‍ അതിഥി തൊഴിലാളിയെ വരെ: കടിയേറ്റത് ഇരുപതോളം പേര്‍ക്ക്

0 second read
Comments Off on പന്തളത്ത് പട്ടി കടിയുടെ ബഹളം: പേപ്പട്ടി കടിച്ചത് കൊച്ചുകുട്ടി മുതല്‍ അതിഥി തൊഴിലാളിയെ വരെ: കടിയേറ്റത് ഇരുപതോളം പേര്‍ക്ക്
0

പന്തളം: അതിഥി തൊഴിലാളി ഉള്‍പ്പെടെ ഇരുപതോളം പേരെ പേപ്പട്ടി കടിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ പന്തളം ജങ്ഷന്‍, തോന്നല്ലൂര്‍, ഉളമയില്‍, കടയ്ക്കാട് എന്നിവിടങ്ങളിലായിരുന്നു പട്ടിയുടെ ആക്രമണം.

പന്തളം ജങ്ഷനില്‍ വച്ച് അടൂര്‍ അമ്പിളി ഭവനില്‍ ദയാനന്ദന്‍ (ഒമ്പത്), ആലത്തില്‍ വടക്കേതില്‍ നീലകണ്ഠന്‍ (86), തോന്നല്ലൂര്‍, ഉളമയില്‍ കാവില്‍ രാജന്‍ (49), അടൂര്‍ കൊച്ചുപുരയ്ക്കല്‍ ബാലന്‍ ( 62 ) ഇടത്തിട്ട, കുളത്തില്‍ തെക്കേതില്‍ ഷീബ (42), കടയ്ക്കാട് അനീഷ് ഭവനില്‍ അനീഷ് (35), ഷെന്‍ നിവാസില്‍ മനു (37), തട്ടയില്‍ പെരുമ്പറ വടക്കേതില്‍ ശ്രീജിത്ത് (30 )പന്തളം, കടയക്കാട് ചാലുമണ്ണില്‍ ഗസല്‍ (35), പശ്ചിമബംഗാള്‍ സ്വദേശി കടയ്ക്കാട് താമസിക്കുന്ന നെജുമുദ്ദീന്‍ (63), കുളനട, ചാരുകാട്ടില്‍ താഴെ മുരളീധരന്‍ (58), പന്തളം തെക്കേക്കര, കെ.എസ്.ഇ.ബിയിലെ ജീവനക്കാരി ലിജു (30), തിരുവനന്തപുരം യശസ് ഭവനില്‍ മനോജ് (39),
ഏനാത്ത് കൊച്ചുവിള പുത്തന്‍വീട്ടില്‍ നന്ദു കൃഷ്ണന്‍
(25), പന്തളം ആശാരിപ്പറമ്പില്‍ രാധാകൃഷ്ണന്‍ (70), തോന്നല്ലൂര്‍, ഉളമയില്‍ഹൗസില്‍ നിസാര്‍ (54) എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …