
റാന്നി: പമ്പയാറ്റില്‍ പെരുനാട് പൂവത്തുംമൂട് കടവില്‍ ബംഗാള്‍ സ്വദേശിയായ ശബരിമല തീര്ഥാടകന് മുങ്ങി മരിച്ചു. വിശാഖ് (32) ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്കൂബ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.