മകരവിളക്ക് കഴിഞ്ഞതിന് പിന്നാലെ മാസ്‌കും സാനിട്ടൈസറും സാമൂഹിക അകലവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍: ഗസറ്റ് വിജ്ഞാപനം 13 ന്: പ്രാബല്യത്തില്‍ വന്നത് ഇന്ന്

0 second read
Comments Off on മകരവിളക്ക് കഴിഞ്ഞതിന് പിന്നാലെ മാസ്‌കും സാനിട്ടൈസറും സാമൂഹിക അകലവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍: ഗസറ്റ് വിജ്ഞാപനം 13 ന്: പ്രാബല്യത്തില്‍ വന്നത് ഇന്ന്
0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. ജനുവരി 13 ന് ഗസറ്റില്‍ അസാധാരണ വിജ്ഞാപനം പുറത്തു വന്നെങ്കിലും നിര്‍ബന്ധമാക്കിയത് ഇന്ന് മുതലാണ്. മകരവിളക്കിന് ശേഷമാണ് നടപടി എന്നതും ശ്രദ്ധേയം.

പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവില്‍ പറയുന്നു.

കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …