മണിയാര്‍ പോലീസ് ബാരക്കിന് സമീപം വീണ്ടും കടുവയെ കണ്ടു: ക്വാര്‍ട്ടേഴ്‌സിലുളളവര്‍ കണ്ടത് പട്ടാപ്പകല്‍ റോഡ് മുറിച്ചു കടന്നു വരുന്ന കടുവയെ: പോലീസുകാരും കുടുംബങ്ങളും ഭീതിയില്‍

0 second read
Comments Off on മണിയാര്‍ പോലീസ് ബാരക്കിന് സമീപം വീണ്ടും കടുവയെ കണ്ടു: ക്വാര്‍ട്ടേഴ്‌സിലുളളവര്‍ കണ്ടത് പട്ടാപ്പകല്‍ റോഡ് മുറിച്ചു കടന്നു വരുന്ന കടുവയെ: പോലീസുകാരും കുടുംബങ്ങളും ഭീതിയില്‍
0

മണിയാര്‍: പോലീസ് ബാരക്കിന് സമീപം വീണ്ടും കടുവയുടെ സാന്നിധ്യം. ഇക്കുറി പട്ടാപ്പകലാണ് കടുവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ റോഡ് മുറിച്ചു കടന്നു വന്ന കടുവ പോലീസ് ബാരക്കിന് പിന്നിലൂടെ കാട്ടിലേക്ക് പോയി. മൂന്നാഴ്ച മുന്‍പ് പുലര്‍ച്ചെ ഈ ഭാഗത്ത് കടുവയെ കണ്ടിരുന്നു. അതിന് ശേഷം പോലീസുകാരും കുടുംബങ്ങളും ഭീതിയിലായിരുന്നു. കുറേ ദിവസത്തേക്ക് അനക്കം ഇല്ലാതിരുന്നതിനാല്‍ ഭീതിയൊഴിഞ്ഞ് വരികയായിരുന്നു.

മണിയാര്‍ പോലീസ ക്യാമ്പില്‍ വനിതകള്‍ അടക്കം 150 പോലീസുകാരാണ് ഉള്ളത്. ഇതില്‍ 100 പേര്‍ ഇന്നലെ ശബരിമല ഡ്യൂട്ടിക്ക് പോയി. അവശേഷിക്കുന്നത് നാല്‍പ്പതോളം വനിതാ പോലീസുകാരാണ്. ഇവരുടെ കുടുംബങ്ങളാണ് ബാരക്കില്‍ കഴിയുന്നത്. ഇതില്‍ കൊച്ചുകുട്ടികളുമുണ്ട്. പട്ടാപ്പകല്‍ പോലും കടുവ ജനവാസമേഖലയില്‍ ഇറങ്ങിയ സ്ഥിതിക്ക് ഇവിടം സുരക്ഷിതമല്ലെന്ന് തോന്നലാണ് പോലീസുകാര്‍ക്ക് ആരും ക്വാര്‍ട്ടേഴ്‌സിന് പുറത്തേക്ക് ഇറങ്ങാന്‍ ധൈര്യം കാണിക്കുന്നില്ല.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …