
ശബരിമല: മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷന് സമീപം താമസിക്കുന്ന രജീഷ് (വാവ-32) ആണ് മരിച്ചത്. ജനുവരി രണ്ടിനാണ് മാളികപ്പുറത്തിന് പുറക് വശത്താണ് പകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ചെറിയനാട് മൂലികോട് ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര്‍ ജയകുമാര്‍ (47) കഴിഞ്ഞ ആറിനാണ് മരിച്ചത്. 70 ശതമാനത്തോളം ജയകുമാറിന് പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശി അമലും ചികില്‍സയിലാണ്.
അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചതോടെ ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരെ കേസെടുത്തു. ലൈസന്‍സി ഷീന, നടത്തിപ്പവകാശം കൊടുത്ത സുരേഷ് എന്നിവര്‍ക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്. പോലീസ് നടത്തിയ പരിശോധനയില്‍ ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തി. വെടി മരുന്ന് നിറപ്പുരയും വെടിപ്പുരയും തമ്മില്‍ മതിയായ അകലം പാലിക്കാത്തതായും അനുവാദം വാങ്ങാതെ വെടിമരുന്ന് നിറപ്പുര വൈദ്യുതീകരിച്ചതിനുമാണ് പോലീസ് കേസെടുത്തത്. എക്‌സ്‌പ്ലോസീവ് ആക്റ്റ് പ്രകാരവും ഐ.പി.സി 304 എ പ്രകാരവുമാണ് കേസെടുത്തത്.