
സൂപ്പര്‍ ഹിറ്റായി ഓടുകയാണ് ഉണ്ണിമുകുന്ദന് നായകനായ മാളികപ്പുറം എന്ന ചിത്രം. ശബരിമല തീര്‍ഥാടന കാലം നോക്കി റിലീസ് ചെയ്ത് ചിത്രം എല്ലാ ഭാഷകളിലും റെക്കോഡിട്ട് മുന്നേറുകയാണ്. മാളികപ്പുറം ടീമിന് ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പ്രസിഡന്റ് നേരിട്ട് എത്തിയാണ് സ്വീകരണത്തിന് നേതൃത്വം കൊടുത്തത്.
ഇപ്പോഴിതാ, ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്.
‘നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14നായിരുന്നു. അതുപോല എന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ഒരു നടന് എന്ന തരത്തില്‍ എനിക്ക് നാഴികക്കല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന് റിലീസ് ആയതും കഴിഞ്ഞ ജനുവരി 14നായിരുന്നു’.
‘വീണ്ടും ഈ ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറില ഏറ്റവും വലിയ ബോക്ക്ബസ്റ്റര്‍ ആയി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റു വാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണുള്ളത്. മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍, പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓഴോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ഉണ്ണി മുകുന്ദന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.