
പത്തനംതിട്ട: പൂങ്കാവില്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കട ഉടമയെ മര്‍ദിച്ചതായി പരാതി. നാരങ്ങാനം സ്വദേശിയായ ലിനോ തോമസ്, അച്ഛന്‍ സിബി ജോര്‍ജ് അമ്മ ലിന്‍സി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാത്രി ഏഴു മണിയോടെയാണ് എട്ട് പേരടങ്ങുന്ന സംഘം മര്‍ദിച്ചത് മൂന്ന് മാസത്തിനിടയില്‍ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് കട ഉടമ ലിനോ തോമസ് പറഞ്ഞു. മര്‍ദനമേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.