യഥാര്‍ഥ വലിപ്പത്തിലും ഗുണമേന്മയിലും ഇനി ചിത്രങ്ങള്‍ അയയ്ക്കാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ് ഒരുങ്ങുന്നു

0 second read
Comments Off on യഥാര്‍ഥ വലിപ്പത്തിലും ഗുണമേന്മയിലും ഇനി ചിത്രങ്ങള്‍ അയയ്ക്കാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ് ഒരുങ്ങുന്നു
0

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പൂര്‍ണ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ ഉപയോക്താവിന് സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നവിധമുള്ള ഫീച്ചര്‍ ഡ്രോയിങ് ടൂള്‍ ഹെഡറില്‍ പുതിയ ഐക്കണ്‍ ആയി അവതരിപ്പിക്കാനാണ് ആലോചന. ഉപയോക്താവിന് ചിത്രത്തിന്റെ ക്വാളിറ്റി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ഇത് അവതരിപ്പിക്കുന്നതോടെ, ചിത്രങ്ങളുടെ ക്വാളിറ്റിയില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നത് വഴി മറ്റു സംവിധാനങ്ങള്‍ അന്വേഷിച്ച് ഉപയോക്താവിന് നടക്കേണ്ടി വരില്ല. പുതിയ അപ്‌ഡേറ്റായി ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …