കോഴിക്കോട്: 2019ലെ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 50 സീറ്റ് നഷ്ടമാകുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കുടുംബവാഴ്ച കോണ്‍ഗ്രസില്‍ മാത്രമല്ലെന്നും മറ്റ് കക്ഷികള്‍ നോക്കിയാല്‍ അവിടെയും കാണാമെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ആധിപത്യം സമ്മതിക്കുമ്‌ബോള്‍ തന്നെ അവര്‍ക്ക് പല സംസ്ഥാനങ്ങളും നഷ്ടപ്പെട്ടത് കാണാതിരിക്കരുത്. ഈ സാഹചര്യത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും തരൂര്‍ പറഞ്ഞു.
2019ല്‍ ഹരിയാന,ഗുജാറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുണ്ടായ പിന്തുണ ഇപ്പോള്‍ നേടിയെടുക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെതിരെ കുടുംബവാഴ്ചയെന്നാണ് വിമര്‍ശനം. രാജ്യം മുഴുവന്‍ വിലയിരുത്തിയാല്‍, മറ്റുകക്ഷികളിലും ഈ പ്രവണത കാണാമെന്നും തരൂര്‍ പറഞ്ഞു. മുലായം സിംഗ് (യാദവ്) അദ്ദേഹത്തിന്റെ മകന്‍, ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്റെ മകന്‍, കരുണാനിധിയുടെ പിന്‍ഗാമി മകന്‍, ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍, ശരദ് പവാര്‍ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകളും മരുമകനും. എന്നാല്‍, വിമര്‍ശനം കോണ്‍ഗ്രസിനെതിരെ മാത്രമാണെന്നും തരൂര്‍ പറഞ്ഞു.